ഷ​ഫീ​ഖ്

റി​യാ​ദി​ന​ടു​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഷെ​ഫീ​ഖി​ന്റെ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി

റി​യാ​ദ്: അ​ൽ ഖ​ർ​ജ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ​ തു​ട​ർ​ന്ന് തീ ​പൊ​ള്ള​ലേ​റ്റ് നാ​ഷ​ന​ൽ ഗാ​ർ​ഡ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് തേ​ഞ്ഞി​പ്പ​ലം നീ​രോ​ൽ​പ്പാ​ലം പ​റ​മ്പാ​ളി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖി​ന്റെ (26) മൃ​ത​ദേ​ഹം ഖബ​റ​ട​ക്കി.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ, റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വിം​ങ് നേ​താ​ക്ക​ളു​ടെ​യും വ​ള​ന്‍റി​യ​ർ​മാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു മൃ​ത​ദേ​ഹം ഖബ​റ​ക്കി​യ​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്റെ​യും സു​ലൈ​ഖ​യു​ടെ​യും മ​ക​നാ​യ അ​വി​വാ​ഹി​ത​നാ​യ ഷ​ഫീ​ഖ് ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് റി​യാ​ദി​ലെ​ത്തി​യ​ത്. ഒ​രു വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ൽ പോ​യി ജോ​ലി​ക്കു തി​രി​ച്ചു​വ​ന്ന​ത്.

Tags:    
News Summary - The body of Shefiq, who died in a car accident near Riyadh, is cox buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.