അൽ അഹ്സയിൽ മരിച്ച റഫീഖിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

അൽ അഹ്സ: താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം പെരിന്തൽമണ്ണ എരവിമംഗലം സ്വദേശി കുന്നത്തുപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് (54) കഴിഞ്ഞയാഴ്ച ഹുഫൂഫിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്.

അൽഅഹ്സ സെൻട്രല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 9.20ഓടെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30ഓടെ മണ്ണേങ്കഴായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ അൽ അഹ്സ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ നാസർ പാറക്കടവ്, ഗഫൂർ വെട്ടത്തൂർ എന്നിവരാണ് നേതൃത്വം നൽകിയത്.

28 വർഷമായി സൗദിയിലുണ്ടായിരുന്ന അബ്ദുൽ റഫീഖ് ഹുഫൂഫിൽ ഫർണീച്ചര്‍ കട നടത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പ. മാതാവ്: പാത്തുമ്മ. ഭാര്യ: കുന്നശ്ശേരി മുംതാസ്. മക്കൾ: റിൻഷാന ബിൻസി, റിയ ഫാത്തിമ, റീമ ഫാത്തിമ. സഹോദരങ്ങൾ: മുസ്തഫ, ബുഷ്റ, സഫിയ.

Tags:    
News Summary - The body of Rafeeque, who died in Al Ahsa, brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.