അബൂബക്കർ
ബുറൈദ: ഈ മാസം രണ്ടിന് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ച മലപ്പുറം അങ്ങാടിപ്പുറം തിരൂർക്കാട് സ്കൂൾപടിയിലെ പരേതനായ ഇപ്പുഴിയിൽ കോയയുടെ മകൻ അബൂബക്കർ (49) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ബുറൈദയിൽനിന്ന് വ്യാഴാഴ്ച രാവിലെ 6.15-ന് ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം രാവിലെ 9.15-ഓടെ പെരിന്തൽമണ്ണ സി.എച്ച് സെന്ററിെൻറ ആംബുലൻസിൽ വീട്ടിലെത്തിച്ചു. അര മണിക്കൂർ പൊതുദർശനത്തിന് ശേഷം 10 ഓടെ തിരൂർക്കാട് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടത്തി.
മയ്യിത്ത് നമസ്ക്കാരത്തിന് ബാപ്പു തങ്ങൾ ജമലുല്ലൈലി കുന്നുംപുറം നേതൃത്വം നൽകി. വീട്ടിൽ നടന്ന പ്രാർഥന പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മാതാവ്: ചെരക്കാപ്പറമ്പിലെ പരേതയായ താണിയൻ ഖദീജ. ഭാര്യ: വെള്ളിലയിലെ പൊട്ടംകണ്ടത്തിൽ സാബിറ. ഖദീജ ത്വയ്ബ (ഒമ്പത്) ഏക മകളാണ്. സഹോദരങ്ങൾ: അൻവർ ഫൈസി, ലത്തീഫ് (നജ്റാൻ), സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.