റിയാദിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദ്​: പ്രമേഹം മൂർച്ഛിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കണ്ണൂർ മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാറാണ് (52)​ മരിച്ചത്. ചൊവ്വാഴ്​ച രാത്രി നാസ് എയർവേയ്​സിൽ റിയാദിൽനിന്ന്​ കൊണ്ടുപോയ മൃതദേഹം ബുധനാഴ്​ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കുകയായിരുന്നു.

റിയാദിൽ ജോലി ചെയ്​തിരുന്ന അനൂബ്​ കുമാർ ഒരു മാസവും 10 ദിവസവുമാണ്​ റിയാദിലെ ശുമൈസി ആ​ശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്​. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക്​ അയക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സൃഹൃത്ത് രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്​.

കുമാരനാണ്​ അനൂബി​ന്റെ പിതാവ്. മാതാവ്: ജാനകി. ഭാര്യ: ദിവ്യ. മക്കൾ: ആയുഷ്, അപർണ.

Tags:    
News Summary - The body of a native of Kannur, who died in Riyadh, was brought home and cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.