വി​ത്സ​ൺ

കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. 30 വ​ർ​ഷ​മാ​യി റി​യാ​ദി​ന്​ സ​മീ​പം മു​സാ​ഹ്​​മി​യ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ രം​ഗ​ത്ത് ജോ​ലി​ചെ​യ്തി​രു​ന്ന ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കാ​ര്യ​വി​ളൈ മോ​ണ്ടാ​യ്ക​ട​വ് സ്വ​ദേ​ശി വി​ത്സ​െൻറ (55) മൃ​ത​ദേ​ഹ​മാ​ണ് കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലെ​ത്തി​ച്ച​ത്. വി​ത്സ​െൻറ ഭാ​ര്യ രാ​ജ​കു​മാ​രി, മ​ക്ക​ൾ ബി​ബി​ൻ റി​ജോ, എ​ബി​ൻ റി​ജോ എ​ന്നി​വ​ർ നാ​ട്ടി​ലു​ണ്ട്.


കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സാ​ഹ്​​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ എം.​കെ. പു​ലാ​മ​ന്തോ​ൾ, ജീ​വ​കാ​രു​ണ്യ ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, പി.​പി. ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags:    
News Summary - The body of a Kanyakumari resident was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.