ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും

ദ​മ്മാം: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ദ​മ്മാം കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി ഗാ​മ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി ദേ​ശീ​യ ദി​ന​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്ത​ല​ഭ്യ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക ബാ​ധ്യ​ത ഏ​റ്റെ​ടു​ത്താ​ണ് ഫോ​റം കാ​മ്പ​യി​നു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യു​ടെ 91ാം ദേ​ശീ​യ ദി​ന​ത്തി​ൽ 91 പേ​ർ ര​ക്തം ന​ൽ​കും. രാ​വി​ലെ എ​ട്ടു​ മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു വ​രെ ഗാ​മ ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ക്കും. ഇ​തു​ സം​ബ​ന്ധി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ ​േച​ർ​ന്ന യോ​ഗ​ത്തി​ൽ സോ​ഷ്യ​ൽ ഫോ​റം സ്​​റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ സ​ലാം വാ​ടാ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. നാ​സ​ർ പ​ട്ടാ​മ്പി, റി​യാ​സ് കോ​ട്ട​ത്ത്, അ​ബ്​​ദു​ല്ല കു​റ്റ്യാ​ടി, ഷാ​ന​വാ​സ് കൊ​ല്ലം, സ്​​റ്റേ​റ്റ് മീ​ഡി​യ ഇ​ൻ​ചാ​ർ​ജ് ശ​രീ​ഫ് കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The blood donation camp will be organized by the Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.