ജിദ്ദയിൽ വെളിച്ചം ഓൺലൈന്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമത്തിൽ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നാഷനല്‍ കമ്മിറ്റി ട്രഷറർ ഹംസ നിലമ്പൂര്‍ സംസാരിക്കുന്നു
ജിദ്ദ: ഇസ്ലാമിനോടും അതിന്റെ ജീവിതദര്‍ശനങ്ങളോടുമുള്ള വൈരത്തില്‍ നിന്നും ശത്രുതയില്‍നിന്നുമാണ് അതിന്റെ പ്രവാചകനെ നിന്ദിക്കുന്ന പ്രവണതകള്‍ ഉൽഭൂതമാകുന്നതെന്ന് ജിദ്ദയിൽ സംഘടിപ്പിച്ച വെളിച്ചം ഓൺലൈന്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. പ്രവാചകനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി നൽകേണ്ടത് ഖുര്‍ആന്റെ വെളിച്ചം ജീവിതദര്‍ശനമായി സ്വീകരിച്ചുകൊണ്ടാവണമെന്നും അതിനായി ഖുര്‍ആൻ പഠന സംരംഭങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നാഷനല്‍ കമ്മിറ്റി ട്രഷറർ ഹംസ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. പഠന സെഷനിൽ 'ഖുര്‍ആന്റെ വെളിച്ചം' എന്നവിഷയത്തിൽ മൗലവി ലിയാഖത്തലി ഖാനും 'ലോകം പ്രവാചകനെ വായിക്കുന്നു' എന്നവിഷയത്തിൽ ശമീര്‍ സ്വലാഹിയും ക്ലാസുകളെടുത്തു.
കുഞ്ഞുമുഹമ്മദ്, അബ്ദുസ്സമദ് പൊറ്റയിൽ, റുബീന അനസ്, നജീബ് കളപ്പാടൻ എന്നിവര്‍ പഠനാനുഭവങ്ങൾ പങ്കുവെച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റർ നാഷനല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ഖുര്‍ആന്‍പഠന പദ്ധതിയായ വെളിച്ചം ഓൺലൈനിന്റെ റമദാൻ കാമ്പയിനിൽനിന്നും ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള സമ്മാനങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്തു.
ഹസീന അറക്കൽ, മുഹമ്മദ് അഷ്‌റഫ്, ഷക്കീൽ ബാബു, മിന്നത്ത്, ഇഹ്സാൻ കൊക്കാടൻ, അബ്ദുൽ ജലീൽ, ഷംസീർ മണ്ണിശ്ശേരി, റസീന, ഉമ്മി ജൗഹർ, ഫുആദ് സമാൻ, അലൂഫ്, റുബീന അനസ്, വി.കെ മുഹമ്മദ്, ജുമൈല മുഹമ്മദ്, അദ്ൻ ആയിശ, ഫെമിദ അസ്‌കർ, അബ്ദുസ്സമദ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ജരീര്‍ വേങ്ങര സ്വാഗതവും വെളിച്ചം കണ്‍വീനര്‍ ഉസ്മാന്‍ കോയ നന്ദിയും പറഞ്ഞു. അല്‍ഹുദ മദ്റസ വിദ്യാര്‍ഥി ഹദഫ് ബിന്‍ റിയാസ് ഖിറാഅത്ത് നടത്തി. വെളിച്ചം സൗദി ഓൺലൈൻ നാലാംഘട്ടം പഠനവും പ്രാഥമിക പരീക്ഷകളും 2022 ജൂൺ - ഡിസംബർ കാലയളവിലായി നടക്കുന്നുണ്ട്. www.velichamsaudionline.com എന്ന വെബ്സൈറ്റിലൂടെയും Velicham Online ആൻഡ്രോയ്ഡ് ആപ്പ് വഴിയും പഠന പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.