റിയാദിൽ തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ‘ഫിഫ വേൾഡ് കപ്പ് ഫെസ്റ്റ് 2026’ൽനിന്ന്
റിയാദ്: തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ‘ഫിഫ വേൾഡ്കപ്പ് ഫെസ്റ്റ് 2026’ വർണാഭമായ പരിപാടികളോടെ അരങ്ങേറി. ഫുട്ബാൾ ആവേശവും കുടുംബസംഗമവും ഒരുമിച്ചുചേർത്ത ഈ ആഘോഷത്തിൽ നിരവധി കുടുംബങ്ങളും കുട്ടികളും ആവേശപൂർവം പങ്കെടുത്തു. കുടുംബാംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ഐക്യവും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ലോകകപ്പിെൻറ ആവേശം പൂർണമായി ഉൾക്കൊണ്ടുകൊണ്ട് വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞാണ് കുടുംബാംഗങ്ങൾ എത്തിയത്. ഇത് പരിപാടിക്ക് വേറിട്ടൊരു ഭംഗി പകർന്നു. കുടുംബ ഗെയിമുകൾ, വിനോദപരിപാടികൾ, ഫിഫ വേൾഡ്കപ്പ് ക്വിസ് മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിവിധ ആക്ടിവിറ്റികൾ എന്നിവ പങ്കെടുത്തവരുടെ മികച്ച പ്രതികരണം നേടി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
തറവാട് 2026-27 വർഷത്തെ മുഖ്യ ഭാരവാഹികളായ അബ്ദുൽ ഹർഷാദ്, ശ്രീകാന്ത് ശിവൻ, ഷാജി ഹനീഫ, അഫ്സർ മുള്ളത്ത്, ലിജോഷ് മാണി എന്നിവരും തറവാട് കുടുംബാംഗങ്ങളും ചേർന്നാണ് പരിപാടിയുടെ ഏകോപനത്തിന് സജീവമായി നേതൃത്വം നൽകിയത്. ഒടുവിൽ തികച്ചും ആഘോഷപൂർണമായ അന്തരീക്ഷത്തിലാണ് ഫെസ്റ്റ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.