എം. അസ്മ, സഫ്റീന, സനിത
റിയാദ്: ‘തണലാണ് കുടുംബം’ എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായി തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. കുടുംബ സാമൂഹികമര്യാദകളെയും പരസ്പരബന്ധങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഖുർആനിലെ ‘അന്നൂർ’ എന്ന അധ്യായത്തെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി നടന്നത്.
നൂറുകണക്കിനുപേർ പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ എം. അസ്മ ഒന്നാം സ്ഥാനവും സഫ്റീന, സനിത എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. തനിമ സോണൽ പ്രസിഡന്റ് തൗഫീഖുറഹ്മാൻ വിജയികളെ അനുമോദിച്ചു.
ഖലീൽ അബ്ദുല്ല, ഷാനവാസ്, ശിഹാബ് കുണ്ടൂർ, ഖവ്വാലിൽ അബ്ദുല്ല, അബ്ദുറഹ്മാൻ മൗണ്ടു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.