അഫ്സലുൽ ഹഖ്

ഖഫ്ജിയിൽ മരിച്ച അഫ്സലുൽ ഹഖി​ന്റെ ഖബറടക്കം ഇന്ന്

ഖഫ്​ജി: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ മരിച്ച മലയാളി യുവ എൻജിനീയർ അഫ്സലുൽ ഹഖി​ന്റെ (28) മരണാന്തര നടപടികൾ പൂർത്തിയായി. ഇന്ന് വൈകീട്ട് 7.30-ഓടെ ജുബൈലിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മലപ്പുറം പുളിക്കൽ നരികുത്ത് സ്വദേശിനി നൂർജഹാ​ന്റെയും തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഹഖി​ന്റെയും മകനാണ് അഫ്സലുൽ ഹഖ്. വാസ്കോ കോൺട്രാക്റ്റിങ്​ കമ്പനിയിൽ സിവിൽ എൻജിനീയറായി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിലാണ്​ ജോലി ചെയ്​തിരുന്നത്​. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവാവ്​ നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെ എത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

അഫ്സലുൽ ഹഖി​ന്റെ സഹോദരീ ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ അബ്​ദുൽ ജലീൽ കോഴിക്കോട്, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ എത്തിച്ചത്. അവിവാഹിതനായ അഫ്സലുൽ ഹഖിന് അജ്മൽ, നജ്‌ല എന്നീ രണ്ട് സഹോദരങ്ങളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.