ജുബൈൽ: നൈട്രോസാമൈൻ മാലിന്യങ്ങൾ കണ്ടെത്തുന്നതിനുള്ള പുതിയ നൂതന സാങ്കേതികവിദ്യ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വികസിപ്പിച്ചു. പുതിയ സാങ്കേതികരീതി ഉപയോഗിച്ച് റാണിറ്റിഡിൻ മരുന്നിൽ നൈട്രോസാമൈനുകൾ കണ്ടെത്തിയതായി എസ്.എഫ്.ഡി.എ വിശദീകരിച്ചു. ഭക്ഷ്യ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളിൽ അതോറിറ്റി നിരന്തരം നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ മാലിന്യങ്ങൾ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ചിലതരം അർബുദങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന രാസമാലിന്യ വസ്തുവാണ് നൈട്രോസാമൈൻ.
ആമാശയത്തിലെ അൾസർ ചികിത്സിക്കുന്നതിനും തടയുന്നതിനും ഉപയോഗിക്കുന്ന ഒരു കൂട്ടം മരുന്നുകളായ റാനിറ്റിഡിനിൽ ചെറിയ അളവിൽ ഈ രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. അർബുദം ഉണ്ടാക്കാൻ സാധ്യതയുള്ളതും നൈട്രോസാമൈൻ ക്ലാസിലെ പ്രധാന അംഗവുമായ എൻ-നൈട്രോസോ ഡിമെതൈലാമൈനിെൻറ സാന്നിധ്യം മൂലം ആരോഗ്യ മന്ത്രാലയം ആൻറി ഹൈപ്പർടെൻസിവ് മരുന്നായ വൽസാർട്ടനെ തിരിച്ചെടുത്തിരുന്നു. മരുന്നുകളിലെ നൈട്രോസാമൈനുകളുടെ അനുപാതം കാര്യമായ അപകടസാധ്യത ഉണ്ടാക്കുന്നില്ല. ചെറിയ അളവിൽ നൈട്രോസാമൈനുകൾ ഭക്ഷണത്തിലും വെള്ളത്തിലും കാണപ്പെടുന്നു. മിക്ക ആളുകളും ദിവസവും ചെറിയ അളവിൽ അവയുമായി സമ്പർക്കം പുലർത്തുന്നുവെന്നും എസ്.എഫ്.ഡി.എ വ്യക്തമാക്കി. പുകയിലയില്‍ കാണപ്പെടുന്ന എന്‍-നൈട്രോസാമിന് എന്‍.എൻ.കെ എന്ന രാസവസ്തു ശ്വാസകോശ അര്‍ബുദത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.