റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിരത്തിലോടുന്ന അടിസ്ഥാന സൗകര്യമില്ലാത്ത ടാക്സികളിലെ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. സൗദി ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇതുപ്രകാരം മീറ്ററുകൾ, എയർകണ്ടീഷണർ തുടങ്ങിയവ പ്രവർത്തിക്കാത്ത ടാക്സികളിലെ യാത്ര ഒഴിവാക്കാനാണ് യാത്രക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടത്. മേൽപറയപ്പെട്ടവക്ക് പുറമേ വൃത്തിഹീനവും സീറ്റുകൾ യാത്രക്ക് തടസ്സമാകുന്നതും ഈ ഗണത്തിൽപെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം ടാക്സികൾ ഒഴിവാക്കി മെച്ചപ്പെട്ടവ യാത്രക്ക് തെരഞ്ഞെടുക്കാനും മന്ത്രാലയം യാത്രക്കാരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.