റിയാദ്: മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് ‘തനൂമ’. മഞ്ഞിെൻറ ചേല ചുറ്റിയ കുന്നുകൾ. വർഷം മുഴുവൻ നീരൊഴുക്കുള്ള ജലപാതങ്ങൾ. ഹരിത കാന്തി തിളങ്ങുന്ന പുൽത്തകിടികൾ. പേര് കേട്ടാലുടൻ മരുഭൂമിയുടെ മണൽ നിറം ഒാർമവരുന്ന സൗദി അറേബ്യയിലാണ് ഇൗ പ്രകൃതിരമണീയത എന്നറിയുേമ്പാൾ ആരും ഒന്നമ്പരക്കും.
തെക്ക് പടിഞ്ഞാറൻ സൗദിയിൽ അസീർ മേഖലയിലെ സറാവത്ത് മലനിരകളിലാണ് ഇൗ പ്രകൃതി സുന്ദരിയുടെ കിടപ്പ്. അബഹയിൽ നിന്ന് വടക്ക് ഭാഗത്തേക്ക് ത്വാഇഫ് റോഡിലൂടെ 125 കിലോമീറ്റർ സഞ്ചരിച്ചാൽ തനൂമയിലെത്താം. കഠിനമായ ചൂടും കൊടും ശൈത്യവും മാത്രം പരിചയമുള്ള മരുഭൂ കാലാവസ്ഥക്ക് ഭിന്നമായി വർഷം മുഴുവൻ സുഖകരമായ അന്തരീക്ഷമാണ് ഇവിടെ. സമശീതോഷ്ണം. കൊടുമുടികളിൽ എല്ലായിപ്പോഴും കോടമഞ്ഞ് ചുറ്റികിടക്കുന്നു. കുന്നുകൾക്കിടയിൽ അടിവാരത്തിൽ പ്രകൃതി വിരിച്ചിട്ട 15 വിശാല പുൽത്തകിടികളിൽ എല്ലായിപ്പോഴും ഹരിതകാന്തി.
താഴ്വരകളും ഫലഭൂയിഷ്ടതയും
നിരവധി താഴ്വരകളുടെ സഞ്ചയമാണ് തനൂമ. അവയിൽ ഏറ്റവും വലുത് വാദി ത്രിസ്. വാദി അൽമുത്താൻ, വാദി മെലിഹ്, വാദി തനൂമ എന്നിവയെല്ലാം തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കും. കൂട്ടത്തിൽ ചരിത്രം മണക്കുന്ന താഴ്വര വാദി തർജാണ്. പൗരാണികത തെളിയുന്ന അടയാളങ്ങൾ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സൗദി വിനോദ സഞ്ചാരികൾക്ക് ഏറെ പരിചിതമാണ് ഇൗ താഴ്വരകളെല്ലാം. നിരവധി ചെറു ജലാശയങ്ങൾ ഇവിടങ്ങളിലെല്ലാം കാണാം. വർഷം മുഴുവൻ വറ്റാതെ കിടക്കുന്ന പ്രകൃതിദത്തമായ ഇൗ അപൂർവ ജലസമ്പത്ത് തനൂമയെ കാർഷിക സമൃദ്ധവുമാക്കുന്നു. അതുകൊണ്ട് തന്നെ മണ്ണിന് നല്ല ഫലഭൂയിഷ്ടത. കൃഷിതോട്ടങ്ങളുടെ സമൃദ്ധിയാണ് എങ്ങും. പുരാതനകാലം മുതലേ തനൂമ കാർഷികസമൃദ്ധിക്ക് പേരുകേട്ട നാടാണ്. പലതരം ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങളും പച്ചക്കറികളുമാണ് ഇവിടെ പ്രധാനകൃഷി.
ചരിത്ര സ്മാരകങ്ങൾ
പ്രകൃതി രമണീയതക്കും കാർഷിക പെരുമക്കും പുറമെ ചരിത്രത്തിെൻറയും കരകൗശല പാരമ്പര്യത്തിെൻറയും ഭണ്ഡാരം കൂടിയാണ് തനൂമ. നിരവധി ചരിത്രസ്മാരകങ്ങളുണ്ട് ഇവിടെ. അക്രാൻ കുന്നിെൻറ മുകളിലുള്ള ചെറിയ പള്ളിയാണ് ചരിത്രാവശിഷ്ടങ്ങളിൽ ഒന്ന്. മേൽക്കൂരയില്ലാത്ത ഇൗ പള്ളി ഒരു വിസ്മയ നിർമിതി കൂടിയാണ്. ചെറിയൊരു വാതിലാണുള്ളത്. ഒരുസമയം ഒരാൾക്ക് മാത്രമേ ഇൗ വാതിലൂടെ നുഴഞ്ഞുകടക്കാൻ കഴിയൂ. ഇമാമിെൻറ ഇടമായ മിഹ്റാബ് ഉൾപ്പെടെ ഒരു പള്ളിയിലുണ്ടാവേണ്ട എല്ലാം ഇതിനുള്ളിലുണ്ട്. ഇതുവരെ വ്യാഖ്യാനിക്കാൻ കഴിയാത്ത നിഗൂഢമായ പുരാലിഖിതങ്ങൾ പള്ളി ചുവരുകളിലുണ്ട്.
പള്ളി കൂടാതെ പൗരാണികവും എന്നാൽ രൂപസൗകുമാര്യവുമുള്ള കോട്ട കൊത്തളങ്ങളാണ് മറ്റൊരു ആകർഷണീയത. ദൈർഘ്യമേറിയതും വിഭിന്ന ആകൃതികളിലുള്ളതുമാണ് ഇൗ കോട്ടകൾ. അതിസൂക്ഷ്‌മമായ കൊത്തുപണികൾ കോട്ട ഭിത്തികളിലുണ്ട്. ചെറുജാലകങ്ങളും കോട്ടയിലുടനീളമുണ്ട്. തനൂമയേയും തിഹാമയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പുരാതന പാതയുണ്ട്. ഗോവണിപോലെ കല്ലുകൾ പാകിയുണ്ടാക്കിയ പടവുകളുള്ള ഇൗ പാത ഉസ്മാനി കാലം വരെ സജീവമായിരുന്നു. കല്ലും മണ്ണും കൊണ്ട് നിർമിച്ച വീടുകളുടെ അവശിഷ്ടങ്ങളും മേഖലയിലുണ്ട്. നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ളവയാണ് ഇവ. ശിലാഗുഹകളും പുരാതന ശവകുടീരങ്ങളും ശ്മശാനങ്ങളും മലഞ്ചെരിവുകളിലും താഴ്വരകളിലുമായി ചിതറികിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.