ത​നി​മ ഖി​മ്മ​ത്ത്​ അ​ൽ​സി​ഹ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

തനിമ-ഖിമ്മത്ത് അൽസിഹ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഖോബാർ: ദാറസ്സിഹ മെഡിക്കൽ സെന്‍ററിന്‍റെ അൽ ഖോബാർ ശാഖയായ ഖിമ്മത്ത് അൽസിഹ മെഡിക്കൽ സെന്‍റർ തനിമ കലാസംസ്കാരിക വേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ വൈദ്യ പരിശോധന ക്യാമ്പിൽ വൻ പങ്കാളിത്തം. കഴിഞ്ഞ ദിവസം വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെ ഖിമ്മത്ത് അൽസിഹ സെന്‍ററിലാണ് ക്യാമ്പ് നടന്നത്. തമീം ഖാലിദ് അൽ-തുവൈജിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഖിമ്മത് സിഹ ഓപറേഷൻ മാനേജർ നാസർ ഖാദർ അധ്യക്ഷത വഹിച്ചു.

ഐ.ടി.എൽ വേൾഡ് ഡയറക്ടർ ബഷീർ അഹമ്മദ്, ദാറസ്സിഹ ബി.ഡി.ഒ സുനിൽ മുഹമ്മദ്, തനിമ പ്രസിഡന്‍റ് മുഹമ്മദലി, അഷ്റഫ് ആക്കോട് തുടങ്ങിയവർ സംസാരിച്ചു. സാജിദ് ആറാട്ടുപുഴ സ്വാഗതവും മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറുകണക്കിന് ആളുകൾക്കും സന്ദർശക വിസയിലുള്ളവർക്കും മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞതായി തനിമ പ്രവർത്തകർ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ പരിശോധന, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുടെ പരിശോധന, സൗജന്യ മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായി. പ്രാഥമിക പരിശോധനയിൽ വിശദമായ ചികിത്സകൾ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കാനും നടപടികൾ സ്വീകരിച്ചു.

ആതുര ശുശ്രൂഷയോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തയാറായതെന്ന് ഓപറേഷൻ മാനേജർ നാസർ ഖാദർ പറഞ്ഞു. നാട്ടിൽ സ്കൂൾ അവധിയായതോടെ നിരവധി കുടുംബങ്ങളാണ് സന്ദർശക വിസയിലെത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് ഗർഭകാല പരിചരണമുൾപ്പെടെ സൗജന്യ നിരക്കിൽ ചികിത്സകൾ നൽകുന്നതിന് പ്രത്യേക പാക്കേജ് ഖിമ്മത്ത് അൽസിഹയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത പ്രമേഹരോഗികൾക്ക് 35 റിയാലിന് വിശദമായ പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പലപ്പോഴും ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത ഡെന്റൽ വിഭാഗത്തിലും വിദഗ്ധ ചികിത്സകൾ സൗജന്യ നിരക്കിൽ ലഭ്യമാണ്.

സൗദിയിൽ നിലവിലുള്ള ഏതാണ്ടെല്ലാ ഇൻഷുറൻസ് പോളിസികളും ഇവിടെ ഉപയോഗപ്പെടുത്താൻ സാധിക്കും. കണ്ണ്, ത്വക് തുടങ്ങിയ വിഭാഗങ്ങളിലും ഇവിടെ വിദഗ്ധ ഡോക്ടർമാരുണ്ട്. ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ മികച്ച സഹകരണമാണ് ഖിമ്മത്ത് അൽസിഹയുടെ ഭാഗത്തുനിന്ന് ലഭ്യമായതെന്ന് തനിമ പ്രസിഡന്‍റ് മുഹമ്മദലി പറഞ്ഞു. ഫവാസ്, സെമീർ, റഷീദ്, വിമൽ, സനൂപ്, അലീം, ബഷീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - Tanima-Khimmat Alsiha free medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.