Posted On
date_range Updated On
date_range സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ ഗൂഡല്ലൂർ സ്വദേശി മക്കയിൽ നിര്യാതനായി
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ തമിഴ്നാട് സ്വദേശി മക്ക മസ്ജിദുൽ ഹറാമിൽ വെച്ച് നിര്യാതനായി. ഗൂഡല്ലൂർ സ്വദേശി നെല്ലക്കോട്ട ബസാറിൽ ശംസുദ്ധീൻ (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട സ്വകാര്യ ഗ്രൂപ്പിൽ മലപ്പുറത്തുകാരിയായ ഭാര്യ മുത്തീബിയോടൊപ്പം ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മക്കയിലെത്തി വിശ്രമത്തിന് ശേഷം മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കുന്നതിനിടെ കർമം പൂർത്തിയാകുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.