റിയാദ്: ജനാദിരിയ പൈതൃകോത്സവ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കാനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിയാദിലെ ത്രിദിന ദൗത്യം പൂർത്തിയാക്കി മടങ്ങി. വ്യാഴാഴ്ച ഉച്ചയോടെയാണ് മന്ത്രിയേയും വഹിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം റിയാദ് കിങ് ഖാലിദ് അന്തർ ദേശീയ വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ നിന്ന് പറന്നുയർന്നത്. യാത്രയാക്കാനെത്തിയ സൗദി പ്രതിനിധി സംഘത്തേയും ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദിെൻറ നേതൃത്വത്തിലുള്ള എംബസി സംഘത്തേയും വിമാനത്തിെൻറ വാതിലിനരുകിൽ നിന്ന് കൈവീശി കാട്ടിയ മന്ത്രിയുടെ മുഖത്ത് വിരിഞ്ഞ നിറചിരിയിൽ ചരിത്രപരവും വിജയകരവുമായ സന്ദർശനത്തിെൻറ ഫലപ്രാപ്തി നൽകിയ സംതൃപ്തിയും ജനാദിരിയയിലെ അതിഥി രാജ്യ പദവിയിലൂടെ സൗദി ഇന്ത്യയ്ക്ക് നൽകിയ ബഹുമതിയിലുള്ള നന്ദിയും തിളങ്ങിനിന്നു.
ഇന്ദിരാഗാന്ധിക്ക് ശേഷം റിയാദിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നേതാവെന്ന ചരിത്രവും അവർ കുറിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ റിയാദിലെത്തിയ സുഷമ സ്വരാജ് ജനാദിരിയ പരിപാടിക്ക് പുറമെ സൽമാൻ രാജാവ്, വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് എന്നിവരുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചകൾക്കും ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോയത്. ചൊവ്വാഴ്ച വൈകീട്ട് റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അന്ന് രാത്രിയിൽ എംബസിയോട് ചേർന്നുള്ള തെൻറ വസതിയിൽ അംബാസഡർ അഹമ്മദ് ജാവേദ് മന്ത്രിക്ക് അത്താഴ വിരുന്നുനൽകി. വിരുന്നിനിടയിലും പ്രവാസി സമൂഹത്തിൽ നിന്നുള്ള പ്രതിനിധികൾക്ക് കൂടിക്കാഴ്ച അനുവദിക്കാൻ മനസ് കാട്ടിയ മന്ത്രി അവരുടെ ആവലാതികൾ കേട്ടു. ഇൗ വർഷത്തെ പത്മശ്രീ പുരസ്കാര ജേതാവും സൗദി യോഗാ ഫൗണ്ടേഷൻ സ്ഥാപകയുമായ സൗദി വനിത നൗഫ് അൽമർവായിക്കും കൂടിക്കാഴ്ചക്ക് അവസരം നൽകി. ബുധനാഴ്ചയാണ് പ്രധാനപ്പെട്ട എല്ലാ കൂടിക്കാഴ്ചകളും നടന്നത്. വിവിധ സാമൂഹിക സംഘടനാപ്രതിനിധികളും തൊഴിൽ പ്രശ്നത്തിലായ സൗദി ഒാജർ കമ്പനിയിലെ തൊഴിലാളികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. വൈകീട്ട് നാലോടെ ജനാദിരിയയിലെത്തിയ മന്ത്രി രാജാവിനോടൊപ്പം ഉദ്ഘാടന ചടങ്ങിലും അത്താഴവിരുന്നിലും ശേഷം ഉത്സവനഗരിയിലെ പ്രധാന വേദിയിൽ നടന്ന സാംസ്കാരിക പരിപാടിയിലും പെങ്കടുത്തു.
സൗദി സമൂഹത്തെ അഭിസംബോധന ചെയ്ത് ഇൗ വേദിയിൽ പ്രസംഗിക്കുകയും ചെയ്തു. വൈകീട്ട് ഏഴോടെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്യാനെത്തി. ശേഷം പവിലിയൻ കാണാൻ തുടങ്ങിയ മന്ത്രി സുഷമ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ കൂടി എത്തിയതോടെ ഒരുമിച്ച് നടന്നുകണ്ടു. അതിനിടയിൽ ഇരുവരും ഒരു അനൗപചാരിക നയതന്ത്ര ചർച്ചയും നടത്തി. പിന്നീട് മന്ത്രി സുഷമ കേരള പവിലിയെൻറ ഉദ്ഘാടനവും നിർവഹിച്ചു. രാത്രി എേട്ടാടെ എത്തിയ സൽമാൻ രാജാവിനെ ഇന്ത്യാ പവിലിയനിലേക്ക് സ്വീകരിച്ച് ആനയിച്ചു. വളരെ ഫലപ്രദമായ സന്ദർശനമായിരുന്നു മന്ത്രിയുടേതെന്ന് പിന്നീട് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളിയാണ് സൗദി അറേബ്യ. നാലാമത്തെ ശക്തമായ വ്യാപാര പങ്കാളി. കഴിഞ്ഞ വർഷം 25 ശതകോടി യു.എസ് ഡോളറിെൻറ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്. പുറമെ 32 ലക്ഷം ഇന്ത്യാക്കാർ ഇവിടെ ഉപജീവനം കഴിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.