ദ​മ്മാ​മി​ലെ ബ​സ്​ സ്​​റ്റോ​പ്പി​ങ്​ പോ​യി​ൻ​റ്

കിഴക്കൻ പ്രവിശ്യയിലെ പൊതു ഗതാഗതത്തിൽ കുതിച്ചുചാട്ടം

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല പു​തി​യ നാ​ഴി​ക​ക്ക​ല്ലു​ക​ൾ പി​ന്നി​ടു​ന്നു. മേ​ഖ​ല​യി​ലെ ബ​സ് സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 90 ല​ക്ഷം ക​വി​ഞ്ഞ​താ​യി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സെ​ക്ര​ട്ട​റി​യേ​റ്റ്​ (അ​മാ​ന​ത്ത് അ​ൽ ഷ​ർ​ഖി​യ) അ​റി​യി​ച്ചു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ മു​ന്നൂ​റി​ല​ധി​കം ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മു​ന്നൂ​റി​ല​ധി​കം ആ​ധു​നി​ക ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ച്ച​ത്. താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​രു​പോ​ലെ സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ന​ഗ​ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കാ​നും ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

ജ​ന​സാ​ന്ദ്ര​ത​യും ഉ​പ​യോ​ഗ​ക്ര​മ​വും പ​രി​ഗ​ണി​ച്ച് ത​ന്ത്ര​പ​ര​മാ​യ രീ​തി​യി​ലാ​ണ് ഈ ​സ്​​റ്റേ​ഷ​നു​ക​ൾ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​മാ​ന വ​ക്താ​വ് ഫൈ​സ​ൽ അ​ൽ സ​ഹ്‌​റാ​നി വ്യ​ക്ത​മാ​ക്കി. ദ​മ്മാം, ഖോ​ബാ​ർ, ഖ​ത്തീ​ഫ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സേ​വ​ന​ത്തി​െൻറ സു​സ്ഥി​ര​ത​യും ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു.

പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 212 ബ​സ് സ്​​റ്റേ​ഷ​നു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. നി​ല​വി​ൽ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​കെ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 325 ആ​യി ഉ​യ​രും. പൊ​തു​ഗ​താ​ഗ​ത​ത്തെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യി ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നെ പി​ന്തു​ണ​ക്കാ​ൻ ഈ ​വി​പു​ലീ​ക​ര​ണം സ​ഹാ​യി​ക്കും.

90 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ർ ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ യാ​ത്രാ സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​നും ഈ ​സം​വി​ധാ​നം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ൽ സ​ഹ്‌​റാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​തി​വേ​ഗ​ത്തി​ലു​ള്ള ന​ഗ​ര​വി​ക​സ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി, സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഒ​രു ആ​ധു​നി​ക ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ അ​മാ​ന​ത്ത് അ​ൽ ഷ​ർ​ഖി​യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Surge in public transport in Eastern Province.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.