മിഴി നിറയാതെ വായിക്കാനാവില്ല, അമ്മയെ കുറിച്ച് സണ്ണി ജോൺ എഴുതിയ വാക്കുകൾ

റിയാദ്: ഒന്നര വർഷം മുമ്പ് അമ്മയെ ആദ്യമായി തന്നോടൊപ്പം പ്രവാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോൾ സണ്ണി ജോ ൺ ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. അവിനാശി അപകടം അമ്മയുടെ ജീവനെടുത്തെന്നറിഞ്ഞ് നെഞ്ചുപൊടി യുന്ന വേദനയുമായി സണ്ണി നാട്ടിലേക്ക് തിരിച്ചപ്പോൾ അമ്മയെ കുറിച്ച് അന്നെഴുതിയിട്ട ഹൃദയത്തിൽ കൊള്ളുന്ന നല്ല വാക്കുകൾ സുഹൃത്തുക്കൾ ഇപ്പോൾ നിറമിഴിയോടെ വീണ്ടും വായിക്കുകയാണ്.

തിരുപ്പൂർ അവിനാശിയിൽ വ്യാഴാഴ്ച പുലർച് ചെ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ പ്രവാസിയായ സണ്ണി ജോണിന്‍റെ അമ്മ റോ സിലിയുമുണ്ട്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

2018 ഒക്ടോബറിൽ നാട്ടിൽ അവധിക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു സന്ദർശക വിസയിൽ അമ്മ റോസിലിയെയും സണ്ണി കൂടെ കൂട്ടിയത്. മക്കളെ വളർത്താൻ വേണ്ടി അമ്മ സഹിച്ച ത്യാഗങ്ങളും അമ്മയോടുള്ള അതിയായ സ്നേഹവുമെല്ലാം സണ്ണിയുടെ എഴുത്തിൽ നിറഞ്ഞുനിന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

കുറച്ചു ദിവസത്തെ ലീവു കഴിഞ്ഞ് സൗദിയുടെ മണ്ണിലേക്ക് തിരിച്ചു പോവുകയാണ്... എല്ലാ തിരിച്ചുപോക്കും എനിക്ക് ഒരുപാട് സങ്കടവും വിഷമവും ആണെങ്കിലും ഉള്ളിൽ ഒതുക്കി കരയാതെ പരമാവധി പിടിച്ചുനിൽക്കും... ഈ പ്രാവശ്യം തിരിച്ചു പോകുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവുമായാണ്. എന്‍റെ ജീവനു തുല്ല്യമായി സ്നേഹിക്കുന്ന അമ്മച്ചിയുമായാണ് ഈ പ്രാവശ്യം തിരിച്ചു പോകുന്നത്... എല്ലാവരും അവരുടെ ഭാര്യയെയും കുട്ടികളെയും ആണ് ആദ്യം വിദേശത്തു കൊണ്ടുപോകുന്നത്. അഥവാ കൊണ്ടുപോകുന്നവർ മക്കളുടെ കുട്ടികളെ നോക്കാനും ഒരു സെർവന്‍റിനെ പോലെയും.

എന്‍റെ അപ്പച്ചൻ ഞങ്ങളെ വിട്ടുപോയത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. പിന്നെ ഞങ്ങളെ മൂന്നു മക്കളെയും ചേർത്ത് പിടിച്ച് ഓടുകയായിരുന്നു അമ്മച്ചി... അമ്മച്ചിയുടെ ജീവിതംപോലും നോക്കാതെയുള്ള ഓട്ടം. ഞങ്ങളെ പഠിപ്പിക്കാനും ആഹാരം തരാനുമുള്ള നെട്ടോട്ടം. പിന്നെ ഞങ്ങൾ വളർന്ന് വിദേശത്തു ജോലി കിട്ടി. അന്നുമുതൽ എന്‍റെ ഒരു ആഗ്രഹം ആയിരുന്നു വിദേശത്ത് കൊണ്ടുപോകണം എന്ന്.

ആദ്യമായി വിമാനത്തിൽ ഇരിക്കുന്നതിന്‍റെയും വിദേശത്തു പോകുന്നതിന്‍റെയും അമ്പരപ്പിൽ ആണ്. അത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്‍റെ ജീവിതത്തിൽ ഇനി ഒന്നും നേടിയില്ല എന്നാരു തോന്നൽ ഇല്ല. ഇതാണ്, ഈ ഒരു നിമിഷമാണ് എ​െൻറ സന്തോഷം...

Tags:    
News Summary - sunny john's facebook post about mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.