അബഹയിൽ ദൃശ്യമായ ‘സൺ ഹാലോ’ പ്രതിഭാസം
Posted On
date_range Updated On
date_range സൗദിയിൽ ‘സൺ ഹാലോ’ പ്രതിഭാസം
അബഹ: സൗദിയിൽ ‘സൺ ഹാലോ’ പ്രതിഭാസം. തെക്കൻ പ്രവിശ്യയിലെ അബഹയിൽ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് ആകാശത്ത് ഈ കാഴ്ച ദൃശ്യമായത്. രാവിലെ ഒമ്പതോടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാനിലും ഈ പ്രതിഭാസം കണ്ടുതുടങ്ങിയെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അന്തരീക്ഷത്തിലെ മഞ്ഞ് ക്രിസ്റ്റലുകളിൽ തട്ടി പ്രതിഫലിച്ച് പ്രകാശ കിരണങ്ങൾ 22 ഡിഗ്രി കോണിൽ വളഞ്ഞ് സൂര്യന് ചുറ്റും ഒരു പൂർണവലയമായി പ്രത്യക്ഷപ്പെടുന്നതാണ് ഈ പ്രതിഭാസം. അത്ഭുത കാഴ്ച ആളുകളിൽ ഒരുപോലെ ഞെട്ടലും കൗതുകവുമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.