സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര വി​ജ​യി ആ​ൻ​സ്​​റ്റി​യ മ​രി​യ​യെ ഖ​സീം പ്ര​വാ​സി സം​ഘം ആ​ദ​രി​ച്ച​പ്പോ​ൾ

സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം; വി​ജ​യി ആ​ൻ​സ്​​റ്റി​യ മ​രി​യ​ക്ക് ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ ആ​ദ​രം

ബു​റൈ​ദ: കേ​ര​ള സ​ർ​ക്കാ​രി​െൻറ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ മി​ന്നും വി​ജ​യം കൈ​വ​രി​ച്ച ആ​ൻ​സ്​​റ്റി​യ മ​രി​യ​യെ ഖ​സീം പ്ര​വാ​സി സം​ഘം ആ​ദ​രി​ച്ചു. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ആ​ൻ​സ്​​റ്റി​യ​ക്ക് ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദ​ന​മാ​ണ് ന​ൽ​കി​യ​ത്.

സു​ൽ​ഫി​ക്ക​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ അ​ൽ ഖ​സീം മേ​ഖ​ലാ ക​ൺ​വീ​ന​ർ ഉ​ണ്ണി ക​ണി​യാ​പു​രം ആ​ൻ​സ്​​റ്റി​യ​യ്ക്ക് പ്ര​ശ​സ്തി പ​ത്ര​വും ഉ​പ​ഹാ​ര​വും കൈ​മാ​റി. ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി​ക്കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ ത​നി​ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടി​ത്ത​ന്ന ക​വി​ത ആ​ൻ​സ്​​റ്റി​യ സ​ദ​സ്സി​ൽ വീ​ണ്ടും ആ​ല​പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ, സോ​ഫി​യ സൈ​നു​ദ്ദീ​ൻ, കെ.​ആ​ർ. ദീ​പ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ഖ​സീം പ്ര​വാ​സി സം​ഘം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര​ക​മ്മി​റ്റി, ഏ​രി​യ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​രും ഈ ​അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ് പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും ബാ​ല​വേ​ദി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​യ്ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sugatanjali Poetry Competition; Winner Antia Maria receives respect from Qasim Pravasi Sangham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.