ഉന്നത വിജയം നേടിയ വിദ്യാർഥികളെ പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ അനുമോദിച്ചപ്പോൾ
ദമ്മാം: പൊന്നാനി വെൽഫെയർ കമ്മിറ്റി ദമ്മാം ചാപ്റ്റർ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡന്റ് ഫൈസൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. 10ാം ക്ലാസ് വിജയികളായ വഫ മറിയം, സിദ്രാ അൻവർ സാദത്ത്, 12ാം ക്ലാസ് വിജയികളായ സൈബ ഫാത്തിമ ഇളയേടത്ത്, ആമിന പാലത്തം വീട്, സയ്യിദ് സിദാൻ ജിഫ്രി എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്. 25 വർഷം പ്രവാസം പൂർത്തിയാക്കിയ സീനിയർ അംഗവും രക്ഷാധികാരിയുമായ പി.എം. നിയാസിനെ ചടങ്ങിൽ ആദരിച്ചു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുവിദ്യാർഥികളുടെ ഉന്നതപഠനവുമായി ബന്ധപ്പെട്ട് ഫൈസൽ മാറഞ്ചേരി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. വൈസ് പ്രസിഡൻറ് ഹംസക്കോയ, രക്ഷാധികാരി ഖാജ മാസ്റ്റർ എന്നിവർ സംസാരിച്ചു. ആഷിന അമീർ ചടങ്ങിൽ മോഡറേറ്ററായി. ജോയന്റ് സെക്രട്ടറി സിറാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വി. സമീർ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷബീർ മൂച്ചിക്കൽ സ്വാഗതവും ബഷീർ അസൈനാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.