Posted On
date_range Updated On
date_range വിമാനയാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിച്ചാൽ കടുത്ത ശിക്ഷ
യാംബു: രാജ്യത്തെ വിമാനയാത്രക്കാരുടെയൊ വിമാനങ്ങളിലെയോ സ്വത്തുക്കൾ മോഷ്ടിക്കുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 154 അനുസരിച്ച്, ഇത്തരം മോഷ്ടാക്കളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ആർട്ടിക്കിൾ 154-ൽ അനുശാസിക്കുന്നത് പ്രകാരം വിമാനത്തിൽ മോഷണവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വർഷത്തിൽ കൂടാത്ത തടവോ, അഞ്ച് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.