മക്ക: പൊതുപാർക്കുകളിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്ന് മക്ക മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നടക്കുമ്പോൾ മാലിന്യം വലിച്ചെറിയുക, ചുവരുകളിൽ എഴുതുക, ഹരിത പ്രദേശങ്ങളിൽ തീയിടുക, കുട്ടികളുടെ കളിപ്പാട്ടങ്ങളും ഇരിപ്പിടങ്ങളും നശിപ്പിക്കുക, പുല്ലും മരങ്ങളും അല്ലെങ്കിൽ മുനിസിപ്പൽ സ്ക്വയറുകളും ജലസേചന സംവിധാനങ്ങളും നീക്കം ചെയ്യുക, ഈന്തപ്പനകൾ നശിപ്പിക്കുക തുടങ്ങിയവ ലംഘനങ്ങളായി കണക്കാക്കും. നടക്കുമ്പോഴോ വാഹനത്തിൽ നിന്നോ മാലിന്യം വലിച്ചെറിയുന്ന വ്യക്തികൾക്ക് 200 റിയാൽ, ചുവരുകളിൽ എഴുതിയാൽ 500 റിയാൽ, വഴിയോരക്കച്ചവടത്തിലേർപ്പെട്ടാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും പബ്ലിക്ക് പാർക്കുകളിലെ ഇരിപ്പിടങ്ങളിലും കൃത്രിമം കാണിക്കുന്നവർക്കും ഹരിതപ്രദേശങ്ങളിൽ തീയിടുന്നവർക്കും 4,000 റിയാൽ പിഴ ചുമത്തും. പുല്ലുകളും മരങ്ങളും നീക്കം ചെയ്യുകയോ പൊതുപാർക്കുകളോ മുനിസിപ്പൽ സ്ക്വയറുകളോ നശിപ്പിക്കുകയോ ഏതെങ്കിലും വിധത്തിൽ ഈന്തപ്പനകൾ, മരങ്ങൾ, ജലസേചന ശൃംഖലകൾ എന്നിവ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.