കേളി ജരീർ യൂനിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലസ് ഏരിയയിലെ ജരീർ യൂനിറ്റിെൻറ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവാസികളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച സര്‍ക്കാറാണ് കേരളത്തിലെ ഇടതു സര്‍ക്കാറെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കേളി കേന്ദ്രസമിതി അംഗം സുരേന്ദ്രൻ കൂട്ടായി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കും ലോകത്തിനും മാതൃകയായ സര്‍വതല സ്പര്‍ശിയായ കേരള മോഡല്‍ വികസനം ഇനിയും തുടരാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിെൻറ തുടർഭരണം അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ ഓണ്‍ലൈനിലൂടെ അഭിവാദ്യം ചെയ്ത് സംസാരിച്ച വേങ്ങര, വണ്ടൂർ മണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളായ ജിജി, മിഥുന എന്നിവര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് വിദ്യാഭ്യാസ-ആരോഗ്യ രംഗത്തും മറ്റെല്ലാ മേഖലയിലും വലിയ വികസനമുന്നേറ്റമാണ് കൈവരിച്ചതെന്ന് വിഡിയോ സന്ദേശത്തിലൂടെ കൺവെൻഷനെ അഭിവാദ്യംചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയും തവനൂരിലെ ഇടതു സ്ഥാനാർഥിയുമായ ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന കൺവെൻഷനിൽ ജരീര്‍ യൂനിറ്റ് പ്രസിഡൻറ് നൗഫല്‍ പുവ്വക്കുര്‍ശ്ശി അധ്യക്ഷത വഹിച്ചു.കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥന് വേങ്ങര, മലസ് ഏരിയ സെക്രട്ടറി സുനിൽ, ഏരിയ രക്ഷാധികാരി കൺവീനർ ഉമ്മർ, ഏരിയ പ്രസിഡൻറ് ജവാദ്, ഏരിയ ഭാരവാഹികളായ ഫിറോസ്, റിയാസ്, നാസർ, ഏരിയ കമ്മിറ്റി അംഗം അഷ്റഫ് പൊന്നാനി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി മുകുന്ദന് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം സുജിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.