‘സ്പോർട്ടിവോ 17’ സമാപിച്ചു
ജിദ്ദ: മഹ്ദ് അൽ ഉലൂം സ്കൂൾ കായിക മേള ‘സ്പോർട്ടിവോ 17’ സമാപിച്ചു. ടീമുകളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങ് സ്കൂൾ ഓപറേഷൻസ് മാനേജർ യഹ്‌യ ഖലീൽ നൂറാനിയുടെ അധ്യക്ഷതയിൽ ജിദ്ദ ക്രിക്കറ്റ് അസോ. പ്രസിഡൻറ് ഇജാസ് അഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബീൽ ഖിറാഅത് നടത്തി. സ്കൂൾ ഡയറക്ടർ അബ്്ദുറബ്ബ് ചെമ്മാട്, സ്പോർട്സ് ക്യാപ്റ്റൻ നവാർ, സ്കൂൾ ഡയറക്ടർ അബ്്ദുറഊഫ് പൂനൂർ , പ്രിൻസിപ്പൽ ഡോക്ടർ ഫിറോസ് മുല്ല, സ്പോർട്സ് മീറ്റ് കൺവീനർ മൻസൂർ സി.കെ എന്നിവർ സംസാരിച്ചു.129 പോയിൻറ് നേടി എമറാൾഡ് ഹൗസ് മേളയിലെ ഓവറോൾ ചാമ്പ്യന്മാരായി. ടോപാസ് ഹൗസ് രണ്ടാം സ്ഥാനവും സഫയർ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫഹദ്, സാലിം സാലിഹ്, അബൂബക്കർ, നസ്വിഫ് നൗഷാദ് എന്നിവർ യഥാക്രമം കിഡ്ഡീസ് ,സബ് ജൂനിയർ , ജൂനിയർ , സീനിയർ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ സ്കൂൾ ഡയറക്ടർ മുജീബ് റഹ്മാൻ എ.ആർ നഗർ, ഓപറേഷൻസ് മാനേജർ യഹ്‌യ ഖലീൽ നൂറാനി, പ്രിൻസിപ്പൽ ഡോക്ടർ ഫിറോസ് മുല്ല എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. സ്പോർട്സ് കൺവീനർ മൻസൂർ സി.കെ , അസി.കൺവീനർമാരായ മുഹമ്മദ് റിയാസ്, അധ്യാപകരായ മുഹമ്മദ് അൻവർ, ഷൗക്കത്ത് അലി, ശശിധരൻ, കാസിം, മുഹമ്മദ് റമീസ്, അലി ബുഖാരി, ഹുസൈൻ, അദ്നാൻ അൻവർ, ശിഹാബ്, മന്നാൻ ഷക്കീബ്, മുഹമ്മദ് നിസാം, അക്ബർ അലി, അൻസിഫ്, ഹംസ, ആലിക്കുട്ടി , ബറക്കത് അബ്്ദുൽ ഗഫൂർ, സുഹൈൽ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന കായിക മേള ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ കിഷ്്വർ സുൽത്താനയുടെ അധ്യക്ഷതയിൽ മാനേജർ അഹ്‌ലം സാലിഹ് അൽ ഹർബി ഉദ്ഘാടനം ചെയ്തു. നഷ്്വ, ആയിഷ എം.ടി എന്നിവർ ഖിറാഅത്ത് നടത്തി. മാർച്ച് പാസ്റ്റിൽ മാനേജർ അഹ്‌ലം സാലിഹ് അൽ ഹർബി സല്യൂട്ട് സ്വീകരിച്ചു. സ്പോർട്സ് ക്യാപ്റ്റൻ അമീറ ഹഫീസ സ്വാഗതവും അസി. സ്പോർട്സ് ക്യാപ്റ്റൻ ഹിബ തസ്‌നീം നന്ദിയും പറഞ്ഞു. എമറാൾഡ് ഹൗസ് ഓവറോൾ ചാമ്പ്യൻ പട്ടവും റൂബി ഹൗസ് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലായി ആയിഷ ജസ, ഫാത്തിമ ഷിഫ, ഹന മുഹമ്മദ് അമീറ ഹഫീസ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് മീറ്റ് കൺവീനർ ആത്തിക്ക ഷിറിൻ, കോഓഡിനേറ്റർമാരായ നിഷ ശശിധരൻ, റഷീദ റിയാസ്, തെരേസ ആൻറണി , അഫ്‌ഷൻ ജബീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാനേജർ അഹ്‌ലം സാലിഹ് അൽ ഹർബി, വൈസ് പ്രിൻസിപ്പൽ കിഷ്വർ സുൽത്താന എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.