Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് ഹറമുകളിൽ പ്രത്യേക കവാടങ്ങളൊരുക്കും
മക്ക: ഇരുഹറമുകളിലും ഭിന്നശേഷിക്കാരായ ആളുകൾക്ക് പ്രത്യേക കവാടങ്ങളും വഴികളും നിശ്ചയിക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി. മത്വാഫിലേക്കും ഹറമുകളുടെ അകത്തേക്കുമുള്ള ഇവരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനാണിത്. ഹറമുകളിലെത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രയാസങ്ങൾ നേരിടാതിരിക്കാൻ കാര്യാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്.സെർക്കാരിെൻറ നിർദേശപ്രകാരം അവർക്ക് ഹറമുകളിൽ ആരാധന നടത്താൻ എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.