മാഡ്രിഡ്: സ്പെയിൻ സന്ദർശിക്കുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജാവ് ഫിലിപ്പ് ആറാമനുമായി കൂടിക്കാഴ്ച നടത്തി. മാഡ്രിഡിലെ സർസുവേല രാജകൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. അമീർ മുഹമ്മദിനായി കൊട്ടാരത്തിൽ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. പിന്നീട് സ്പെയിൻ പ്രതിരോധമന്ത്രി മരിയ ഡോളറസ് ഡെകോസ്പെഡലുമായും അമീർ മുഹമ്മദ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി പദവി കൂടി വഹിക്കുന്ന അമീർ മുഹമ്മദുമായുള്ള ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണത്തിനുള്ള സാധ്യതകളാണ് ആരാഞ്ഞത്. സ്പെയിൻ പര്യടനത്തിൽ അഞ്ചു ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാംസ്കാരികം, ശാസ്ത്രം, വ്യോമഗതാഗതം, പ്രതിരോധം എന്നീ മേഖലകളിലാണ് സഹകരണം വർധിപ്പിക്കുന്നെതന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 200 കോടി യൂറോ ചെലവിൽ അഞ്ചു പടക്കപ്പലുകളുടെ കരാറും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.