ജുബൈൽ: മലയാളി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. സ്വകാര്യ ടാക്സി ഡ്രൈവർ കൊല്ലം കടമ്പനാട് പുത്തനമ്പലം ഐവർകാല സ്വദ േശി കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ചൻ (36) ആണ് മരിച്ചത്. ജുബൈലിലെ പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതിനാൽ സ ാധനങ്ങൾ മാറ്റുന്നതിനിടയിലായിരുന്നു മരണം.
മൂന്നു നിലയുടെ മുകളിൽ നിന്നും വസ്തുവകകൾ താഴെ വാഹനത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിനിടെ ദേഹാസ്വാസ്ഥ്യം വന്നു കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റെയർ കേസിെൻറ പടികൾ ഓടി മുകളിൽ കയറുന്നതിനിടെ തളർന്നുവീണ ജിനുവിനെ കൂടെയുണ്ടായിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഒന്നര വർഷം മുമ്പാണ് ജിനു ജുബൈലിൽ എത്തിയത്. തങ്കച്ചനും പരേതയായ സൂസമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: റിൻസി. മക്കൾ: അക്സ, ആഷിഷ്, ആഷ്ലി. ഏക സഹോദരൻ: അനു. തുടർനടപടികൾക്ക് സലിം ആലപ്പുഴ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.