കാ​ർ​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി അ​ൽ​അ​ഹ്സ ന​വ​യു​ഗം ‘സ​മ​ര​ജ്വാ​ല’ തെ​ളി​ച്ച​പ്പോ​ൾ

കർഷക സമരത്തിന് പിന്തുണയുമായി നവയുഗം 'സമരജ്വാല' തെളിച്ചു

അ​ൽ​അ​ഹ്സ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​െൻറ പു​തി​യ കാ​ർ​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച്​ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക 'സ​മ​ര​ജ്വാ​ല' തെ​ളി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഉ​ണ്ണി മാ​ധ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സു​ശീ​ൽ കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ, കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ പി​ണി​യാ​ളു​ക​ളാ​യ അം​ബാ​നി​യും അ​ദാ​നി​യും പോ​ലു​ള്ള വ​ൻ​കി​ട കു​ത്ത​ക​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ഫെ​ഡ​റ​ൽ നി​യ​മ​ങ്ങ​ളെ​പ്പോ​ലും ലം​ഘി​ച്ച് ബി.​ജെ.​പി സ​ർ​ക്കാ​ർ കാ​ർ​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​വ​യു​ഗം അ​ൽ​അ​ഹ്​​സ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ, സി​യാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഖി​ൽ, നി​സാം പു​തു​ശ്ശേ​രി, മു​ര​ളി, ബ​ദ​ർ, ഷി​ബു, ഷാ​ജി പു​ള്ളി, അ​ൻ​സാ​രി, നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.