റിയാദ്: സൗദി ഇൻവെസ്റ്റ്മെൻറ് ഫണ്ട് സോഫ്റ്റ് വിഷന്‍ ഫണ്ടുമായി ചേര്‍ന്ന് സോളാര്‍ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ ഒപ്പുവെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി തലസ്ഥാനത്ത് നടക്കുന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിെൻറ ഭാഗമായാണ് ബഹുരാഷ്ട്ര സംരംഭമായ സോഫ്റ്റ് വിഷനുമായി സൗദി ഇൻവെസ്റ്റ്മെൻറ് ഫണ്ട് പദ്ധതി ഒപ്പുവെച്ചത്. സൗദി വിഷന്‍ 2030െൻറ ഭാഗമായി രാജ്യം രൂപകല്‍പന ചെയ്ത സോളാര്‍ പദ്ധതിയാണ് കരാറിെൻറ വെളിച്ചത്തില്‍ പൂര്‍ത്തിയാവുക. ഊർജ ആവശ്യത്തിന് പെട്രോളിതര സ്രോതസ്സുകള്‍ അവലംബിക്കുന്നതിെൻറ ഭാഗമായാണ് സോളാര്‍, ആണവോർജ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ചൈനയിലെ വന്‍ മതിലിനെക്കാള്‍ വലിയ സോളാര്‍ പാനലുകള്‍ സൗദിയില്‍ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സോളാര്‍ പദ്ധതി 2023ല്‍ 9.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സോളാര്‍ പ്ലാൻറ് 2018^ല്‍ നിര്‍മിക്കാനാണ് ധാരണ. പദ്ധതിയുടെ 74.3 ശതമാനം ഓഹരിയും സൗദിയുടെ കീഴിലുള്ള ജനറല്‍ ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറതായിരിക്കും. സാങ്കേതിക വിദ്യയുടെ നൂതന സംവിധാനത്തില്‍ സോളാര്‍ എനര്‍ജി ഊർജ മേഖലയില്‍ അവലംബിക്കാവുന്ന പ്രമുഖ സ്രോതസ്സായിത്തീര്‍ന്നിട്ടുണ്ടെന്ന് കരാര്‍ ചടങ്ങിൽ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സൗദി കാലാവസ്ഥയില്‍ പുതിയ ഊർജ സ്രോതസ്സിന് ഏറെ സാധ്യതയുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.