സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്​പ്രചരണം ഗുരുതര കുറ്റം

റിയാദ്​: സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്​പ്രചരണം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കി സൗദി അറേബ്യ. രാജ്യത്തെ മതപരവും പൊതുധാർമികവുമായ മൂല്യങ്ങ​ളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളിൽ പ്രകോപനം സൃഷ്​ടിക്കുന്നതും ദുഷ്​ടലാക്കുള്ളതുമായ സോഷ്യൽ മീഡിയ പോസ്​റ്റുകൾ നിർമിക്കുന്നതും ​പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ്​ ഉത്തരവ്​.

അഞ്ചുവർഷം വരെ തടവും മൂന്ന്​ ദശലക്ഷം റിയാൽ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ മുന്നറിയിപ്പ്​ നൽകി​. ഫോർവേഡ്​ ചെയ്​തുകിട്ടുന്നത്​ പങ്കുവെച്ചാലും കുറ്റകരമാകും.

Tags:    
News Summary - SOCIAL MEDIA FAKE NEWS SAUDI ARABIA-GULF NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.