ഇത്​റയിൽ ‘സ്ലാവാസ് സ്നോ ഷോ’ അരങ്ങേറി

ഇ.കെ നഈം
അൽഖോബാർ: സൗദി^റഷ്യ സാംസ്കാരിക വിനിമയത്തി​​​െൻറ ഭാഗമായി വിശ്വപ്രസിദ്ധമായ ‘സ്ലാവാസ് സ്നോ ഷോ’ ദഹ്​റാ നിലെ ഇത്റയിൽ അരങ്ങേറി. ഇത്റയിൽ നടക്കുന്ന തൻവീൻ സർഗമേളയിലാണ് റഷ്യൻ കലാപ്രകടനം അരങ്ങേറിയത്.20 വർഷം മുമ്പ്​ മോസ്കോയിൽ റഷ്യൻ കലാകാരനായ സ്ലാവാ പൊലുനിൻ ആണ്​ ഈ കല ആവിഷ്​കരിച്ചത്​. 120 രാജ്യങ്ങളിലായി ഏഴായിരത്തോളം പ്രദർശനങ്ങൾ അരങ്ങേറിയിട്ടുണ്ട്.ഏഴ്​ ദശലക്ഷത്തിലധികം ആളുകൾ പരിപാടി നേരിട്ട് കണ്ടതായി അണിയറ ശിൽപികൾ അവകാശപ്പെടുന്നു. 23 അവാർഡുകൾക്കും ഇത്​ അർഹമായി.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നാടക കലയാണ് സ്ലാവാസ് സ്നോ ഷോ. യക്ഷിക്കഥകളും സ്വപ്​ന തുല്യമായ കഥകളിലുമായിരുന്നു ഇതി​​​െൻറ തുടക്കം. മുതിർന്ന അളുകൾക്കും കുട്ടികളെപ്പോലെ ആസ്വദിക്കാൻ കഴിയും എന്നത് ഇതി​​​െൻറ സവിശേഷതയാണ്. ശനിയാഴ്​ചയായിരുന്നു ആദ്യ പ്രദർശനം. ആഹ്ലാദാരവങ്ങളോടെയാണ് സ്ലാവാസ് സ്നോ ഷോ’യെ കാണികൾ ഏറ്റെടുത്തത്. ഈ മാസം 27 വരെ തുടരും.

Tags:    
News Summary - slavas snow show-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.