Posted On
date_range Updated On
date_range സൈമണ്‍ ബ്രിട്ടോ അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ നവോദയ സൈമണ്‍ ബ്രിട്ടോ അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡൻറ് സലാഹുദ്ദീന്‍ കൊഞ്ചിറ അധ്യ ക്ഷത വഹിച്ചു. കിസ്മത് മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. മൂന്നര പതിറ്റാണ്ട് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് പോരാട ിയ സൈമണ്‍ ബ്രിട്ടോ കാലം തളര്‍ത്താത്ത പോരാളിയാണ് എന്നും നട്ടെല്ലിനു കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷം അദ്ദേഹം നടത്തിയ ഭാരതപര്യടനം നിശ്ചയദാര്ഢ്യത്തിെൻറയും തളരാത്ത പോരാട്ട വീര്യത്തിെൻറയും ഉത്തമ തെളിവാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.
നവോദയ മുഖ്യരക്ഷാധികാരി വി.കെ റഊഫ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ഫിറോസ് മുഴുപ്പിലങ്ങാട്, ഡോ. മുസ്തഫ, സി.എം അബ്്ദുറഹ്മാൻ, ആസിഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂർ, റഫീക്ക് പത്തനാപുരം, ജുനൈസ്, ഷറഫുദ്ദീന്‍ കാളികാവ് തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.