പുതിയ സിം കാര്‍ഡ് എടുക്കാനും നാഷനല്‍ അഡ്രസ് നിര്‍ബന്ധം

റിയാദ്: സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ നിബന്ധന ഏപ്രില്‍ പത്തിന്​ പ്രാബല്യത്തില്‍ വരുമെന്ന് മൊബൈല്‍ കമ്പനികള്‍ സന്ദേശം അയച്ചുതുടങ്ങി. പുതിയ ലാൻഡ്​ലൈന്‍ സ്ഥാപിക്കുന്നതിനും നാഷനല്‍ അഡ്രസ് നിര്‍ബന്ധമാണ്. നിലവില്‍ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ നാഷനല്‍ അഡ്രസ് രജിസ്​റ്റര്‍ ചെയ്ത് അതുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏപ്രില്‍ 13 മുതല്‍ നാഷനല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ അഡ്രസ് ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. www.register.address.gov.sa എന്ന വെബ്സൈറ്റ് വഴി ലളിതമായ നടപടിയിലൂടെ നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. വ്യക്തികള്‍ക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിലാസവും ഓണ്‍ലൈന്‍ വഴി രജിസ്​റ്റര്‍ ചെയ്യാനുള്ളതാണ് നാഷനല്‍ അഡ്രസ് സംവിധാനം.

കെട്ടിടത്തിന്‍െറ നാലക്ക നമ്പറും മാപ്പില്‍ കാണുന്ന ലൊക്കേഷനും ഉറപ്പുവരുത്തിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. റജിസ്​റ്റര്‍ ചെയ്തവര്‍ക്ക് അതി​​​െൻറ റഫറന്‍സ് നമ്പര്‍ മൊബൈല്‍ വഴി ലഭിക്കും. ഒന്നിലധികം പേര്‍ ഒന്നിച്ചുകഴിയുന്ന കെട്ടിടത്തിലെയും ഫ്ലാറ്റുകളിലെയും താമസക്കാര്‍ക്ക് ഒരേ നമ്പര്‍ ഉപയോഗിച്ച് രജിസ്​റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.

Tags:    
News Summary - simcard in saudi-saudi arabia-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.