മാറുന്ന ലോകത്തിന് മുന്നിൽ നടക്കാൻ സിജി സെമിനാർ

ജിദ്ദ: കേരളത്തിലെ മുസ്​ലീം സമൂഹത്തി​​െൻറ പുരോഗതിക്ക് തുടക്കം കുറിക്കാൻ മഹല്ലുകൾ അവയുടെ പ്രവർത്തന മണ്ഡലത്ത ിൽ സമൂല പരിവർത്തനത്തിന് വിധേയമാവണ​െമന്ന് പ്രമുഖ അഭിഭാഷകനും ‘ഇമേജ്​’ ഡയറക്ടറുമായ അഡ്വ. എസ്. മമ്മു പറഞ്ഞു. സ​​െൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് (സിജി) ഇന്ത്യ സംഘടിപ്പിച്ച ‘മാറുന്ന ലോകത്തിന് മുന്നിൽ നടക്കാൻ’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രവർത്തനങ്ങളുടെ പരമ്പരാഗത അജണ്ടകളിൽ മാറ്റം വരുത്തിയാൽ മാത്രമേ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മുന്നിൽ നടക്കുവാനും നേതൃപരമായ പങ്കാളിത്തം വഹിക്കാനും സാധിക്കുകയുള്ളു. ഇക്കാര്യത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് കേരളത്തിലെ വിവിധ മഹല്ലുകളിൽ തുടക്കം കുറിച്ചിട്ടുണ്ട്. മൈേക്രാ ഫിനാൻസ്​ പദ്ധതി, പലിശരഹിത സാമ്പത്തിക സഹായം, ഉൗർജ സംരക്ഷണ പദ്ധതി, മഹല്ല്​ ശുചീകരണം, ആരോഗ്യ സെമിനാർ, ക്യാമ്പുകൾ, കരിയർ ഗൈഡൻസ് തുടങ്ങി ബഹുമുഖ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ചില മഹല്ലുകളിൽ തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.


ഏതൊരു സമൂഹത്തിേൻറയും ഉന്നമനം വ്യക്തികളിൽ നിന്നാണ് ആരംഭിക്കുന്നതെന്നും അതിന് സ്വയം പ്രചോദിതരായി മുന്നോട്ട് വരണമെന്നും സിജി സീനിയർ റിസോഴ്​സ് പേഴ്​സൺ എ.പി നിസാം പറഞ്ഞു മാനസികമായ നിദ്രയിൽ നിന്ന് ഉണരാതെ മാറുന്ന ലോകത്ത് മുന്നിൽ നടക്കാൻ മാത്രമല്ല ജീവിക്കാൻ തന്നെ പ്രയാസം നേരിടേണ്ടിവരും. ഇന്ത്യയിൽ തിരിച്ചു വരുന്ന പ്രവാസികൾക്ക് നല്ല സാധ്യതകളുണ്ടെന്ന് നിസാം പറഞ്ഞു. നല്ല ഭൂമി, മറ്റു സൗകര്യങ്ങൾ, ജനങ്ങൾ എല്ലാം സമൃദ്ധമായ രാജ്യത്ത് കൃത്യമായ ആസൂത്രണത്തോടെ തുടങ്ങുന്ന ഏത് സംരംഭവും വിജയിക്കും. ഭാവിയിൽ പല പരമ്പരാഗത ജോലികളും ഇല്ലാതാവുകയും പുതിയ തൊഴിൽ മേഖലകൾ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ തള്ളിക്കളയാൻ കഴിയില്ല. അപ്പോഴും ഏറ്റവും പ്രധാനം നമ്മുടെ ക്രിയാത്മകത തന്നെയാണ്. അതിലൂടെ മാത്രമേ അതിജീവനം സാധ്യമാവുകയുള്ളു. ജീവിത വിജയത്തി​​െൻറ പാതയിൽ ബന്ധങ്ങൾ പ്രധാനമാണെന്നും അത് പവിത്രമായി കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ഒാർമപ്പെടുത്തി.


വിശിഷ്്ടാഥിതികൾക്കുള്ള ഉപഹാരം കെ.എം മുസ്തഫ, അമീർ അലി എന്നിവർ നൽകി. ചടങ്ങിൽ സിജി ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് െക.എം മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം. അബ്്ദുൽ കരീം സംസാരിച്ചു. എൻജി. ഇർഷാദ് അവതാരകനായിരുന്നു. റമീസ് ഖിറാഅത്ത് നടത്തി. ഇംപാല ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സ​​െൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് (സിജി) ഇന്ത്യയുടെ ‘വിഷൻ 2030’ ​​െൻറ ഭാഗമായാണ്​ പരിപാടി സംഘടിപ്പിച്ചത്​. സെമിനാർ സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Tags:    
News Summary - siji seminar-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.