??? ?????? ????????? ???????????????

ജിദ്ദയിൽ സിഫ് ടൂർണമെന്‍റിന് ഉജ്ജ്വല തുടക്കം

ജിദ്ദ: നാല് മാസം നീളുന്ന സിഫ് ഫുട്ബാൾ ടൂർണമെന്‍റിന് ജിദ്ദ മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. വർണാഭമായ സാംസ്കാരിക പരിപാടികളോടെയാണ് 19ാമത് സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് 2019-20 മത്സരങ്ങൾക്ക് തുടക്കമായത് . നടൻ നാദിർഷയായിരുന്നു മുഖ്യാതിഥി.

ടൂർണമ​​​െൻറിൽ പങ്കെടുക്കുന്ന 32 ടീമുകൾക്ക് പുറമെ ജിദ്ദയിലെ രാഷ്ട്രീയ, സ ാംസ്കാരിക, സാമൂഹിക രംഗത്തെ വിവിധ സംഘടനകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. കുട്ടികളുടെ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറി.

ചടങ്ങിൽ സിഫ് ചെയർമാൻ ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, കെ.പി. മുഹമ്മദ് കുട്ടി, കെ.ടി.എ. മുനീർ, ഷിബു തിരുവനന്തപുരം, കബീർ കൊണ്ടോട്ടി, ശിയാസ് ഇമ്പാല, മജീദ് ഹിറഗോൾഡ് തുടങ്ങിയവർ സംസാരിച്ചു.

ആദ്യ മത്സരത്തിൽ സ്വാൻ എഫ്.സി -യാസ് ജിദ്ദ ഷീറാ ജെ.എസ്.സി ഫാൽക്കൺ എഫ്.സിയെയും, രണ്ടാം മത്സരത്തിൽ ബ്ലൂസ്റ്റാർ ബി റോസ് ബിരിയാണി റൈസ് ജിദ്ദ എഫ്.സിയെയും നേരിട്ടു. സ്പോൺസർമാരും ജിദ്ദയിലെ സാംസ്കാരിക നായകരും ചടങ്ങിൽ പങ്കെടുത്തു.

സൗദിയിലെ പ്രഫഷനൽ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. നാല് ഡിവിഷനുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന നാല് മാസം നീളുന്ന ടൂർണമ​​​െൻറിൽ തുടർന്നുള്ള ആഴ്ചകളിൽ നാല് മത്സരങ്ങൾ വീതം നടക്കും.

Tags:    
News Summary - sif football tournament -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.