എ​സ്‌.​ഐ.​സി സ​ന്ദേ​ശ​യാ​ത്ര സ​മാ​പ​ന സം​ഗ​മം മ​ദീ​ന​യി​ൽ സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

എസ്‌.ഐ.സി സന്ദേശയാത്ര സമാപിച്ചു

മദീന: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' പ്രമേയത്തിൽ നടന്ന ദ്വൈമാസ കാമ്പയിനോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌.ഐ.സി) സൗദി നാഷനൽ കമ്മിറ്റി നടത്തിയ സന്ദേശയാത്രക്ക് മദീനയിൽ സമാപനം. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും എസ്‌.ഐ.സി നിരീക്ഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളം സൗദിയുടെ വിവിധ ഭാഗങ്ങളിൽ സെൻട്രൽ, പ്രവിശ്യ കമ്മിറ്റികളുടെ സ്വീകരണകേന്ദ്രങ്ങളിലൂടെ കടന്നുപോയ സമസ്ത സന്ദേശയാത്രക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

അൽഖോബാറിൽനിന്ന് ആരംഭിച്ച സന്ദേശയാത്ര വിവിധ പ്രദേശങ്ങൾ പിന്നിട്ട് മദീനയിൽ പര്യവസാനിച്ചു. മദീന സംഗമത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെൻട്രൽ, പ്രവിശ്യ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പ്രവർത്തകരാണ് സമ്മേളിച്ചത്. സമസ്തയുടെ സന്ദേശവും ലക്ഷ്യവും മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാനും സാമൂഹിക ബാധ്യതകൾ നിറവേറ്റാനുമുള്ള ആഹ്വാനങ്ങൾ ഏറ്റെടുത്താണ് പ്രവർത്തകർ മദീന സംഗമത്തിൽ നിന്ന് മടങ്ങിയത്.

സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ്‌ ജിഫ്‍രി മുത്തുക്കോയ തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ, സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു. മസ്ജിദുന്നബവിയിലെ ജുമുഅ നമസ്കാര ശേഷം തുടക്കംകുറിച്ച മദീന സംഗമം മൂന്നു വ്യത്യസ്ത സെഷനുകളോടെയാണ് നടന്നത്.

എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി പതാക ഉയർത്തിയതോടെ സമാപന സംഗമത്തിന് തിരശ്ശീല ഉയർന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉദ്ഘാടനം ചെയ്തു.

നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ പ്രാർഥന നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സൈദ് ഹാജി മുന്നിയൂർ സ്വാഗതവും സെക്രട്ടറി മുനീർ ഫൈസി മാമ്പുഴ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ്‌ ജിഫ്‍രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് സെക്രട്ടറി റാഫി ഹുദവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, കുഞ്ഞിമോൻ കാക്കിയ എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡന്റ് ജമലുല്ലൈലി തങ്ങൾ പ്രാർഥന നടത്തി. ബഹ്‌റൈൻ സമസ്ത പ്രതിനിധി വി.കെ. കുഞ്ഞമ്മദ് ഹാജി സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ സ്വാഗതവും ട്രഷറർ ഇബ്‌റാഹീം ഓമശ്ശേരി നന്ദിയും പറഞ്ഞു. ഹാഫിദ് അബൂബക്കർ ഫൈസി അഞ്ചരക്കണ്ടി ഖിറാഅത്ത് നടത്തി.

Tags:    
News Summary - SIC's journey concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.