സൗദി ശൂറാ കൗൺസിൽ പ്രസിഡന്‍റ് സ്​പീക്കർ ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖ്​ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാനെ സ്വീകരിച്ചപ്പോൾ

ശൂറാ കൗൺസിൽ സ്​പീക്കറും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി ശൂറാ കൗൺസിൽ സ്​പീക്കർ ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ്​ ഖാനും കൂടിക്കാഴ്​ച നടത്തി. റിയാദിലെ കൗൺസിൽ ആസ്ഥാനത്താണ്​ കൂടിക്കണ്ടത്​. കൗൺസിൽ ആസ്ഥാനെത്തിയ അംബാസഡറെ ശൂറാ കൗൺസിൽ സ്​പീക്കർ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തെയും ബന്ധങ്ങളിലെ വികസനത്തെയും സ്​പീക്കർ പ്രശംസിച്ചു.

പശ്ചിമേഷ്യൻ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് സൗദിയെന്ന്​ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതി​െൻറയും പല മേഖലകളിലെ പങ്കാളിത്തം ശക്തമാക്കുന്നതിന്‍റെയും പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചു. വിശിഷ്‌ടമായ സൗദി ഇന്ത്യ ബന്ധങ്ങളെയും ഇരു രാജ്യങ്ങളെയും എല്ലാ തലങ്ങളിലും ഒരുമിച്ച് കൊണ്ടുവരുന്ന സംയുക്ത സഹകരണത്തെയും അംബാസഡർ പ്രശംസിച്ചു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്​തതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ട​തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

Tags:    
News Summary - Shura Council Speaker and Indian Ambassador held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.