Posted On
date_range Updated On
date_range കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു
ജുബൈൽ: കൊല്ലം കൊട്ടാരക്കര സ്വദേശിയെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാളകം അമ്പലക്കര സ്വദേശി കൊച്ചു പുലിപ്പാറവീട്ടിൽ വർഗീസിെൻറ മകൻ ഷിജു (43) ആണ് റൂമിൽ ഹൃദയാഘാതം മൂലം മരിച്ചത്.
ജുബൈൽ മെഡിക്കൽ സെൻറർ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് താമസ സ്ഥലത്ത് സഹപ്രവർത്തകർ അേന്വഷിച്ച് ചെന്നപ്പോൾ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം മുവാസത്ത് ആശുപത്രിയിലേക്ക് മാറ്റി. എട്ടു വർഷമായി ജുബൈൽ മെഡിക്കൽ സെൻററിൽ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് നടപടി തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഭാര്യ: ബീന ഷിജു. സാറാമ്മ വർഗീസാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.