റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി (റിഫ) സഹകരിച്ച് നടത്തിയ ശിഫാ വെൽെ ഫയർ അസോസിയേഷൻ നാലാമത് ഫുട്ബാൾ ടൂർണമെൻറിൽ സുലൈ എഫ്.സി ജേതാക്കളായി. സെവൻ സ്റ്റാ ർ ശിഫാ സനഇയ്യ റണ്ണറപ്പായി. ശിഫാ ജാലിയാത്തിലെ അബ്ദുൽ റഹ്മാൻ വയനാട്, അലി പുത്തനങ്ങാടി, അൻസാരി കൊല്ലം തുടങ്ങിയവർ ഉദ്ഘാടന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു.
ജാലിയത്ത് ഗ്രൗണ്ടിൽ എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരം വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച് പുലർച്ച അഞ്ചിന് അവസാനിച്ചു. അബ്ദുൽകരീം പുന്നല, ബ്രൈറ്റ് ജോസ് ഇരിഞ്ഞാലക്കുട, അജിത് കുമാർ കടക്കൽ, അൻസാരി, അനീഷ് മാവേലിക്കര, ഹസൻ തിരൂർ, അബ്ദുൽ കരീം കോടപുറം, രമേഷ് ട്രിവാൻഡ്രം, വഹാബ് കൊല്ലം, ഷാജഹാൻ പോരേടം, സാദിഖ് കൊളപ്പാടം, സജിമോൻ കരുനാഗപ്പള്ളി, റസാൽ അൽരാജി, തുളസി കൊട്ടാരക്കര, ഷാജി പത്തനാപുരം, സുൽഫി കുണ്ടയം, അബു ചേലേമ്പ്ര, ജോൺസൻ മത്തായി പുത്തൂർ, അബ്ദുൽ മജീദ് കോട്ടക്കൽ, അലി ഷൊർണൂർ, അബ്ദുൽ ഹക്ക്, രാജാ, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.