റിയാദിലെ ഷിഫ മലയാളി സമാജം ചികിത്സാ-വിവാഹ സഹായങ്ങൾ അർഹരായ ആളുകൾക്ക് എത്തിച്ചുനൽകാൻ ഭാരവാഹികൾക്ക് കൈമാറുന്നു
പ്രവാസികൾക്ക് കൈത്താങ്ങായി ഷിഫ മലയാളി സമാജം; ചികിത്സാ-വിവാഹ ധനസഹായങ്ങൾ വിതരണം ചെയ്തു
റിയാദ്: ഷിഫയിലെ വർക്ക്ഷോപ്പ് തൊഴിലാളികളുടെ കൂട്ടായ്മയായ ഷിഫ മലയാളി സമാജം കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായവർക്ക് ധനസഹായം വിതരണം ചെയ്തു. സമാജം അംഗങ്ങൾക്കായി നടപ്പാക്കി വരുന്ന കുടുംബ ചികിത്സാസഹായ പദ്ധതിയിലൂടെ തിരുവല്ല സ്വദേശി ബിജു, കണ്ണൂർ സ്വദേശി മോഹനൻ എന്നിവർക്ക് ചികിത്സാസഹായം കൈമാറി.
കൂടാതെ, സമാജത്തിെൻറ പെൺമക്കളുടെ വിവാഹസഹായ പദ്ധതി പ്രകാരം തിരുവനന്തപുരം സ്വദേശി അബ്ദുല്ലത്തീഫിനുള്ള വിവാഹസഹായവും ചടങ്ങിൽ വെച്ച് നൽകി. സമാജം പ്രസിഡൻറ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിജു മടത്തറ, ട്രഷറർ ബാബു കണ്ണോത്ത്, സാബു പത്തടി, അശോകൻ ചാത്തന്നൂർ, ഉമ്മർ അമാനത്ത്, മധു വർക്കല, അലി മക്കാ സ്റ്റോർ, പ്രകാശ് ബാബു വടകര, രതീഷ് നാരായണൻ, ബിനീഷ് തിരുവല്ല, അജിതകുമാർ, ഷജീർ കല്ലമ്പലം, രജീഷ് ആറളം, സി.എസ്. ബിജു, മോഹനൻ കണ്ണൂർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.