ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സി​ന് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു

റി​യാ​ദ്​: ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സി​െൻറ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ശി​ഫ സ​നാ​ഇ​യ്യ​യി​ലെ റ​ഹ്​​മാ​നി​യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​ന​ൽ​കു​മാ​ർ ഹ​രി​പ്പാ​ട് (പ്ര​സി.), ഷി​ബു നി​ല​മേ​ൽ (സെ​ക്ര.), സു​ധി കൊ​ടു​ങ്ങ​ല്ലൂ​ർ (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ. നാ​സ​ർ ന​ഷ്‌​കോ, ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ശോ​ക​ൻ പാ​നൂ​ർ, സു​നി​ൽ ഓ​ച്ചി​റ, പ്ര​ദീ​പ്, നൗ​ഷാ​ദ് കൊ​ട്ടി​യം (ര​ക്ഷാ​ധി​കാ​രി​ക​ൾ), രാ​ജു നാ​ലു​പാ​റ​യി​ൽ, സു​രേ​ഷ് ചാ​വ​ക്കാ​ട്, ദി​ലീ​ഷ് ജ​നാ​ർ​ദ​ന​ൻ (വൈ​സ്​ പ്ര​സി.), റി​ജേ​ഷ് ബാ​ബു, ഷാ​ന​വാ​സ്, ജോ​ർ​ജ് (ജോ. ​സെ​ക്ര.), അ​ഫ്സ​ൽ ചി​ത​റ (ജോ. ​ട്ര​ഷ.), ജി​തി​ൻ മാ​ത്ത​ൻ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി ചെ​യ​ർ​മാ​നാ​യി ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ, ക​ൺ​വീ​ന​റാ​യി കെ.​പി. ഷാ​ന​വാ​സ്, ട്ര​ഷ​റ​റാ​യി അ​നൂ​പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 35 പേ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു. പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഭാ​വി​പ​രി​പാ​ടി​ക​ളെ​യും കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച​യും അ​വ​ലോ​ക​ന​വും ന​ട​ത്തി.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ര​ണം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തു.

അം​ഗ​ങ്ങ​ൾ​ക്ക്​ പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള പ്രാ​യം 60ൽ​നി​ന്ന് 55 ആ​യി​ കു​റ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങാ​ൻ ക​ഴി​യു​ന്ന ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ ക​ൺ​വീ​ന​ർ ജി​തി​ൻ മാ​ത്ത​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യം, ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി, മ​ര​ണ​സ​ഹാ​യം, പെ​ൻ​ഷ​ൻ പ​ദ്ധ​തി, പ്രാ​യാ​ധി​ക്യ​വും രോ​ഗ​വും മൂ​ലം നാ​ട്ടി​ൽ പോ​കേ​ണ്ടി വ​രു​ന്ന അം​ഗ​ങ്ങ​ളു​ടെ വി​ടു​ത​ൽ സ​ഹാ​യം, എം​ബ​സി ഹെ​ൽ​പ്​ ഡെ​സ്ക് എ​ന്നി​വ​യും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. ശി​ഫ​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.