സൗദി അറേബ്യയുടെ ഉപഗ്രഹം എസ് ജി എസ് 1 ഭ്രമണപഥത്തില്‍

റിയാദ്​: വാര്‍ത്താവിനിമയ രംഗത്ത് കുതിച്ചു ചാട്ടം ലക്ഷ്യമാക്കി സൗദി അറേബ്യയുടെ എസ്​ ജി എസ്1 ഉപഗ്രഹം വിജയകരമായ ി വിക്ഷേപിച്ചു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപി ച്ചത്​. ഇൻറര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ കുതിച്ചു ചാട്ടത്തിന് സഹായിക്കുന്നതാണ്​ ഇൗ ഉപഗ്രഹങ്ങള്‍.


ജി സാറ്റ് 31 ആയിരുന്നു ഇന്ത്യയുടെ ഉപഗ്രഹം. എസ്​ ജി എസ്1 സൗദിയുടേതും. രണ്ടും വഹിച്ചത് യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്‌പേസി​​​െൻറ ഏരിയന്‍ 5 റോക്കറ്റ് ആണ്​. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തി​​​െൻറ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്. ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും.

ഇന്ത്യയുടേയും സൗദിയുടേയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. കിങ് അബ്​ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ്​ ടെക്നോളജിയിലെ സംഘമാണ് ഉപഗ്രഹം തയാറാക്കിയത്.

Tags:    
News Summary - sgs-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.