Posted On
date_range Updated On
date_range സൗദി കിഴക്കൻ പ്രവിശ്യയിൽ കടുത്ത ചൂടിന് സാധ്യത; വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജീസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
മഴയോടൊപ്പം തന്നെ മുകളിൽ പരാമർശിച്ച പ്രദേശങ്ങളിലും, കൂടാതെ മദീന, റിയാദ്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവരും താമസക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.