സൽമാൻ രാജാവ്
ദമ്മാം: സൗദി ഭരണാധികാരി സൽമാൻ രാജാവ് അധികാരത്തിലേറിയതിെൻറ ഏഴാംവാർഷികം ആഘോഷിക്കുകയാണ് രാജ്യം. സൗദിയുടെ പ്രയാണത്തിൽ അതി നിർണായക പുരോഗതിയുടെ ചരിത്രമെഴുതിയ കാലഘട്ടം കൂടിയാണിത്. അബ്ദുല്ല രാജാവിെൻറ പിൻഗാമിയായി സൽമാൻ രാജാവ് 2015 ജനുവരി 23നാണ് അധികാരമേറ്റത്. ഹിജ്റ കലണ്ടർ പ്രകാരം റബിഉൽ ആഖിർ മൂന്നിനാണ് (നവംബർ എട്ട്) രാജ്യം വാർഷികം ആഘോഷിച്ചത്. രാജ്യത്തിെൻറ ഭരണസിരാ കേന്ദ്രങ്ങളിൽ രാജ്യ വികസനങ്ങളെ വിലയിരുത്തുന്നത് ഉൾപ്പടെയുള്ള വിവിധ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി രണ്ടര വർഷത്തിലേറെ രാജ്യസേവനം ചെയ്തശേഷമായിരുന്നു ഇത്. 2011 നവംബർ അഞ്ചിന് അമീർ സൽമാൻ പ്രതിരോധമന്ത്രിയായി നിയമിതനായി, അതിനുമുമ്പ് അദ്ദേഹം 50 വർഷത്തിലേറെ റിയാദ് പ്രവിശ്യാ ഗവർണറായിരുന്നു. ഹൈവേകൾ, ആധുനിക റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർവകലാശാലകൾ, മ്യൂസിയങ്ങൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ, വിനോദ നഗരങ്ങൾ തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പൂർത്തീകരണത്തിന് സൽമാൻ രാജാവിെൻറ ഭരണകാലത്ത് രാജ്യം സാക്ഷ്യംവഹിച്ചു.
ഏഴാം വാർഷികത്തോടനുബന്ധിച്ച്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച അഭിലാഷ പദ്ധതികൾക്ക് കീഴിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങളിലൊന്നായി സൗദി തലസ്ഥാനമായ റിയാദ് കുതിച്ചുയരുകയാണ്. മഹാമാരിയുടെ പിടിയിലമർന്ന രാജ്യത്തെ നിശ്ചയദാർഢ്യത്തോടും ദീർഘവീക്ഷണമുള്ള നയങ്ങളോടുംകൂടി മുന്നോട്ടുനയിച്ച് വിജയം വരിച്ചതിെൻറ നെറുകയിൽനിന്നുള്ള അഭിമാനകരമായ ചരിത്രംകൂടിയാണ് ഈ ആഘോഷങ്ങൾ. സ്വദേശികളേയും വിദേശികളേയും ഉദാരപൂർവം പരിഗണിച്ച കാലഘട്ടമാണ് കഴിഞ്ഞുപോയതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വികസന യജ്ഞത്തിലൂടെ പൗരന്മാർക്ക് ക്ഷേമവും ഉയർച്ചയും പ്രദാനംചെയ്യാനുള്ള ഭരണ നൈപുണ്യമാണ് സൽമാൻ രാജാവ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിെൻറ ഭരണനേതൃത്വത്തെ ജനങ്ങൾ വിശ്വാസ്യതയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഗോള നേതൃപദവികളിലേക്ക് രാജ്യത്തെ നയിക്കാൻ സൽമാൻ രാജാവിന് കഴിഞ്ഞിട്ടുണ്ട്.
ജി20യുടെ തലപ്പത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിെൻറ ഭരണനേതൃപാടവത്തിന് ലഭിച്ച അംഗീകാരംകൂടിയാണ്. സൽമാൻ രാജാവ് അധികാരമേറ്റത് മുതൽ സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ഗതാഗതം, വാർത്താവിനിമയം, വ്യവസായികം, വൈദ്യുതി, ജലം, കാർഷികം തുടങ്ങി സർവമേഖലകളിലും വൻ വികസന പദ്ധതികൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമഗ്ര വികസനത്തിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിെൻറ പ്രതിഫലനമാണിത്. ഇത് ലോകത്തെ വികസിത രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യയെ ഉന്നതിയിലെത്തിക്കുന്നു. സൽമാൻ രാജാവിെൻറ സമർഥമായ നേതൃത്വത്തിന് കീഴിൽ, രാജ്യം അതിെൻറ പ്രതിരോധശേഷി തെളിയിക്കുകയും കൃത്യമായ പദ്ധതികളിലൂടെ ലോകം പതറിപ്പോയ കോവിഡിനെതിരെ വിജയം നേടുകയും ചെയ്തു.
കോവിഡ് വ്യാപനം തുടങ്ങിയ സമയത്തുതന്നെ സൗദി അറേബ്യ അതിനെ ഗൗരവമായി എടുക്കുകയും അനധികൃത താമസക്കാർ ഉൾപ്പെടെ എല്ലാവിദേശികൾക്കും പൗരന്മാർക്കും സൗജന്യ ചികിത്സയും വാക്സിനും നൽകുകയും ചെയ്തത് ലോക രാജ്യങ്ങളുടെ അഭിനന്ദനം നേടിയ നടപടിയായിരുന്നു. അതുകൊണ്ടുതന്നെ ജി20 ഉച്ചകോടിയിലെ 2020ലെ അധ്യക്ഷൻ എന്ന നിലയിൽ ലോകത്തെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിന് നേതൃപരമായ പങ്കുവഹിക്കാനും സൽമാൻ രാജാവിന് കഴിഞ്ഞു. 800 ദശലക്ഷം ഡോളർ സഹായമാണ് വിവിധ രാജ്യങ്ങൾക്ക് ഉൾപ്പടെ സൗദി നൽകിയത്. 'അഭിവൃദ്ധി കൈവരിക്കുക, മികച്ച ഭാവി കെട്ടിപ്പടുക്കുക, ഒരു മുൻനിര സമ്പദ് വ്യവസ്ഥയും ലോകവുമായി ഇടപഴകുന്ന ചലനാത്മക സമൂഹവും സൃഷ്ടിക്കുക' എന്ന വിഷൻ-2030 സൗദിക്ക് പുതിയ ലോകം സമ്മാനിക്കുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. 1955 ഏപ്രിൽ 18നാണ് റിയാദ് പ്രവിശ്യ ഗവർണറായി ചുമതലയേറ്റത്. തെൻറ ഭരണത്തിെൻറ അഞ്ച് ദശാബ്ദങ്ങളിൽ, ഏകദേശം രണ്ടു ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ഇടത്തരം പട്ടണത്തിൽനിന്ന് റിയാദ് നഗരത്തെ അറബ് രാജ്യങ്ങളിലെ അതിവേഗം വളരുന്ന തലസ്ഥാനങ്ങളിലൊന്നായി മാറ്റുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. റിയാദിലെ ജനസംഖ്യ നിലവിൽ ഏഴ് ദശലക്ഷം കവിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.