ജിദ്ദയിൽ സെവൻ സ്റ്റാർ ക്ലബ് സംഘടിപ്പിച്ച സെവൻസ് സ്റ്റാർ സോക്കർ ഫിയസ്റ്റ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ട്രോഫിയുമായി
ജിദ്ദ: സെവൻ സ്റ്റാർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഖാലിദ് ബിൻ വലീദ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്ന അൽ-അബീർ സെവൻസ് സ്റ്റാർ സോക്കർ ഫിയസ്റ്റ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മഹജർ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് സീ ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജേതാക്കളായി.
മുനവ്വർ ആണ് ഫൈനൽ മത്സരത്തിൽ റെഡ് സീ ബ്ലാസ്റ്റേഴ്സിനുവേണ്ടി ഗോൾ നേടിയത്. മുനവ്വർ തന്നെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. മഹജർ എഫ്.സിയുടെ അക്കുവിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഷഫീഖ് (നാണി) മികച്ച ഡിഫൻഡറായും ഷലീഫ് മികച്ച ഗോൾകീപ്പറായും ബി.എഫ്.സി ജിദ്ദയുടെ നിയാസ് മികച്ച ഫോർവേഡായും തെരഞ്ഞെടുക്കപ്പെട്ടു.
എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡന്റ് ഷരീഫ് പരപ്പൻ ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര, ട്രഷറർ നാസർ ശാന്തപുരം എന്നിവർ വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ സമ്മാനിച്ചു.
അൽ അബീർ മെഡിക്കൽ ഗ്രൂപ് പ്രതിനിധി കുഞ്ഞാലി, അസാസ് എൽ.ഇ.ഡി ലൈറ്റ്സ് മാനേജർ ആഷിഖ് പാറമ്മൽ എന്നിവർ കാഷ് അവാർഡുകൾ വിതരണം ചെയ്തു. അസ്‌കർ ജൂബിലി, നിഷാദ് മങ്കട, രജീഷ് അരിപ്ര, മുസ്തഫ ഒതുക്കുങ്ങൽ, മുസ്തഫ മേൽമുറി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.