Posted On
date_range Updated On
date_range ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: വിവിധ കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിഞ്ഞിരുന്ന ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി.
കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. ഇതിൽ രണ്ടു സൗദി പൗരൻമാരും മൂന്നു ഛാഡ് സ്വദേശികളും ഉൾപ്പെടുന്നു.
പാകിസ്താനി സെക്യൂരിറ്റി ഗാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായിരുന്നു ഇവർക്കെതിരായ കേസ്.
ഗാർഡ് കാവൽ നിന്നിരുന്ന വെയർഹൗസ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
സുഹൃത്തിനെ തീവെച്ചുകൊന്നതിന് ഒരു സൗദി പൗരനും ശിക്ഷിക്കപ്പെട്ടു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് പിടിയിലായ ലെബനീസ് പൗരെൻറ ശിക്ഷയും നടപ്പാക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.