റിയാദ്: റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു. സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. നവാൽ എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. നവാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരൻ അലിക്ക് (14) മുറിവേറ്റത്. സാരമായി പരിക്കേറ്റ അലി തീവ്ര പരിചരണവിഭാഗത്തിലാണ്. റിയാദിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ് ജോലിക്ക് പോയതായിരുന്നു. എേത്യാപ്യക്കാരിയാണ് കുറ്റകൃത്യം ചെയ്തത്. അക്രമം കാട്ടിയ ശേഷം ഇവർ റൂമിൽ കയറി ഒളിച്ചു. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരൻ മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ് ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തുേമ്പാഴേക്കും പെൺകുട്ടി മരിച്ചിരുന്നു. അലിയെ 14 തവണ വേലക്കാരി കുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇഖാമയുടെ കാലാവധി തീർന്നതിനാൽ അവരെ നാട്ടിലയക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് കുട്ടികളുടെ പിതാവ് അൽ ഖറാനി പറഞ്ഞു.
മകൾ സ്പോർട്സ് ക്ലബിൽ ചേർത്തുതരാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും അൽഖറാനി പറഞ്ഞു. ഭാര്യയുമായി ബന്ധം വേർപെടുത്തിയതിനാൽ അൽഖറാനി വേറെയാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.