നാട്ടിലേക്ക് മടങ്ങുന്ന ഉമർ ഉമരിക്ക് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകിയപ്പോൾ
ദമ്മാം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രഥമ ദാഇയും നിലവിലെ അഡ്വൈസറി ബോർഡ് അംഗവുമായ കുന്നത്ത് ഉമർ ഉമരി ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ദമ്മാം ഇസ്ലാഹി സെന്ററിനുവേണ്ടി രണ്ടു പതിറ്റാണ്ടിലധികമായി ചെയ്തുവരുന്ന സേവനങ്ങളെ സെന്റർ ഭാരവാഹികൾ നന്ദിയോടെ ഓർത്തെടുത്തു.
ഇസ്ലാഹി സെന്ററിനുവേണ്ടിയുള്ള സ്നേഹോപഹാരങ്ങൾ ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി. നസീമുസ്സബാഹ് എടത്തനാട്ടുകര, അബ്ദുൽ മജീദ് ചുങ്കത്തറ എന്നിവർ സംസാരിച്ചു. യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. മുജീബുറഹ്മാൻ കുഴിപ്പുറം സ്വാഗതവും പി.എച്ച്. സമീർ നന്ദിയും പറഞ്ഞു. ഉമർ ഉമരി മറുപടി പ്രഭാഷണം നിർവഹിച്ചു. ഷിയാസ് മീമ്പറ്റ, അശ്റഫ് കടലുണ്ടി, ഷാജി കരുവാറ്റ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.