റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ സെനറ്റ് അംഗങ്ങൾ ചുമതലയേറ്റപ്പോൾ
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്കൂള്‍ സെനറ്റ് അംഗങ്ങളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നടന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്കി ആദരിച്ചു.
ഡല്‍ഹി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ മൈരാജ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായിരുന്നു. ദാറത്തുസ്സലാം ഗ്രൂപ് ഓഫ് സ്കൂള്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുല്‍ത്താന്‍, ഫിനാന്‍സ് മാനേജര്‍ ഷനോജ്, സ്കൂള്‍ മാനേജര്‍ അബീര്‍, ഡ്യൂണ്‍സ് സ്കൂള്‍ ഹെഡ്മിസ്ട്രസ് വിദ്യ വിനോദ്, സി.ഒ.ഇ ഷാനിജ ഷനോജ് എന്നിവര്‍ പങ്കെടുത്തു. കായികാധ്യാപിക അതുല്യയുടെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ സെനറ്റ് അംഗങ്ങളുടെ പരേഡ് പരിപാടിയുടെ മാറ്റ് കൂട്ടി.
പഞ്ചഭൂതങ്ങളെ പ്രമേയമാക്കി പോള്‍ സ്റ്റാര്‍ അക്കാദമിയും ഡ്യൂണ്‍സ് സ്കൂള്‍ ടീച്ചര്‍മാരും ചേര്‍ന്നൊരുക്കിയ നൃത്താവിഷ്കാരങ്ങളും അരങ്ങേറി. വിദ്യാർഥികളായ സാകിര്‍, റാഷിദശ്രീ എന്നിവർ അവതാരകരായി. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സ്വാഗതവും സ്കൂള്‍ ഹെഡ് ബോയ് കിഷോര്‍ സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.